Latest NewsNewsIndia

നിറങ്ങളുടെ ആഘോഷം; ജനങ്ങൾക്ക് ഹോളി ആശംസകൾ അറിയിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും

രാജ്യത്തെ ജനങ്ങൾക്ക് ഹോളി ആശംസകൾ നേർന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും

ന്യൂഡൽഹി: രാജ്യത്തെ ജനങ്ങൾക്ക് ഹോളി ആശംസകൾ നേർന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും. ഹോളി നിറങ്ങളുടെയും സാമൂഹിക ഐക്യത്തിന്റെയും ആഘോഷമാണ്. അത് ജനങ്ങളുടെ ജീവിതത്തിൽ സന്തോഷവും, ആനന്ദവും, പ്രത്യാശയും നൽകുന്നുവെന്ന് രാഷ്ട്രപതി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം ജനങ്ങൾക്ക് ആശംസ അറിയിച്ചത്.

Read Also: കഠിനമായ വയറുവേദന; എൻസിപി നേതാവ് ശരത് പവാർ ആശുപത്രിയിൽ

രാജ്യത്തെ എല്ലാ പൗരന്മാർക്കും ഹോളി ആശംസകൾ നേരുന്നു. ഈ ആഘോഷം രാഷ്ട്രത്തിന്റെ കരുത്തും, സാംസ്‌കാരിക വൈവിധ്യവും വർദ്ധിപ്പിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

സന്തോഷത്തിന്റെയും ആനന്ദത്തിന്റെയും ഈ ആഘോഷം എല്ലാവരുടെ ജീവിതത്തിലും കരുത്തും ആരോഗ്യവും കൊണ്ട് നിറയട്ടെയെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. എല്ലാവർക്കും ഹോളി ആശംസകൾ നേരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Read Also: കോവിഡിനെതിരെ പ്രതിരോധക്കോട്ട തീർത്ത് രാജ്യം; വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം 6 കോടി കടന്നു

ഹോളി ജനങ്ങളുടെ ജീവിതത്തിൽ സന്തോഷവും, ആരോഗ്യവും, സമൃദ്ധിയും നിറയ്ക്കട്ടെയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആശംസിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button