Latest NewsNewsCarsAutomobile

ഏപ്രില്‍ ഒന്ന് മുതല്‍ ഇന്ത്യയിലെ മോഡലുകള്‍ക്ക് വിലവര്‍ദ്ധനവ് പ്രഖ്യാപിച്ച് പ്രമുഖ കാര്‍ കമ്പനി

 

മുംബൈ: ഏപ്രില്‍ ഒന്ന് മുതല്‍ ഇന്ത്യയിലെ മോഡലുകള്‍ക്ക് വിലവര്‍ദ്ധനവ് പ്രഖ്യാപിച്ച് ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍. അസംസ്‌കൃത വസ്തുക്കളുടെ ചെലവ് വര്‍ദ്ധിച്ചതാണ് വിലവര്‍ദ്ധനയ്ക്ക് ഇടയാക്കിയതെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി.

Read Also : ഹിന്ദുക്കള്‍ക്ക് മാത്രമല്ല, മുഴുവന്‍ വിശ്വാസികള്‍ക്കും എതിരാണ് സി.പി.എം : കേന്ദ്രമന്ത്രി സ്മൃതി ഇറാനി

എന്നിരുന്നാലും ഉത്പ്പാദന ചെലവില്‍ വന്ന വര്‍ദ്ധനവിന്റെ നല്ലൊരു ഭാഗം കമ്പനി വഹിക്കുമെന്നും ചെറിയൊരു ഭാഗം മാത്രമാണ് ഉപഭോക്താക്കളില്‍ നിന്നും ഈടാക്കുന്നതെന്നും ഇവര്‍ പറയുന്നു. അതേസമയം, ഓരോ മോഡലിനും എത്രത്തോളം വില വര്‍ദ്ധിക്കുമെന്ന കാര്യം ഇതുവരേയും കമ്പനി അധികൃതര്‍ അറിയിച്ചിട്ടില്ല.

നിലവില്‍ ഗ്ലാന്‍സ, അര്‍ബന്‍ ക്രൂയിസര്‍, യാരിസ്, ഇന്നോവ ക്രിസ്റ്റ, ഫോര്‍ച്യൂണര്‍, കാമ്രി, വെല്‍ഫയര്‍ എന്നീ വാഹനങ്ങളാണ് ടൊയോട്ട ഇന്ത്യയില്‍ വില്‍ക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button