Latest NewsNewsFootballSports

പോർച്ചുഗലിന്റെ വിജയ ഗോൾ നിഷേധിച്ച സംഭവം; റഫറി ടീമിനോട് മാപ്പ് പറഞ്ഞു

ലോകകപ്പ് ഫുട്ബോൾ യോഗ്യത റൗണ്ടിൽ സെർബിയക്കെതിരെ പോർച്ചുഗൽ സൂപ്പർതാരം ക്രിസ്റ്റിയാനോ റൊണാൾഡോയുടെ വിജയ ഗോൾ നിഷേധിച്ച റഫറി ടീമിനോട് മാപ്പ് പറഞ്ഞു. മത്സരശേഷമാണ് ഡച്ച് റഫറി ഡാനി മക്കലി ഡ്രസിങ് റൂമിലെത്തി മാപ്പ് പറഞ്ഞതെന്ന് പോർച്ചുഗൽ പരിശീലകൻ ഫെർണാണ്ടോ സാന്റോസ് വ്യക്തമാക്കി. ഇഞ്ചുറി ടൈമിൽ റൊണാൾഡോ നേടിയ ഗോൾ റഫറി അനുവദിക്കാതിരുന്നത് വലിയ വിവാദമായിരുന്നു. ഇരു ടീമുകളും സമനിലയിൽ (2-2) നിൽക്കുന്നതിനിടയിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറുന്നത്.

ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനുട്ടിൽ ക്രിസ്റ്റിയാനോ ഗോൾ കീപ്പർ ദിമിത്രോവിന്റെ തലയ്ക്കു മീതെ പന്തടിച്ചുകയറ്റി. എന്നാൽ ഡിഫൻഡർ സ്റ്റെഫാൻ മിത്രോവിച്ച് പന്ത് ഗോൾ ലൈൻ കടക്കും മുമ്പ് ക്ലിയർ ചെയ്‌തെന്ന് റഫറി വിധിയെഴുതി. പന്ത് ഗോൾ വര കടന്നെന്ന് വീഡിയോകളിൽ വ്യക്തമായിരുന്നു. റഫറി ഗോൾ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് ക്രിസ്റ്റിയാനോ ആം ബാൻഡ് വലിച്ചെറിഞ്ഞ് ഗ്രൗണ്ട് വിട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button