COVID 19KeralaLatest NewsNews

ജീവനക്കാര്‍ക്ക് കോവിഡ്; വര്‍ക്കല ഫയര്‍‌സ്റ്റേഷന്‍ അടച്ചു

തിരുവനന്തപുരം: കൂടുതല്‍ ജീവനക്കാര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ വര്‍ക്കല ഫയര്‍‌സ്റ്റേഷന്‍ അടച്ചു. വര്‍ക്കല ഫയര്‍‌സ്റ്റേഷനിലെ 41 അഗ്നിശമന സേനാംഗങ്ങളില്‍ 35 പേര്‍ക്കാണ് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തിലാണ് മുന്‍കരുതലിന്റെ ഭാഗമായാണ് ഫയര്‍‌സ്റ്റേഷന്‍ അടച്ചത്.

കഴിഞ്ഞദിവസം മുതല്‍ കേരളത്തിലും കോവിഡ് കേസുകള്‍ ഉയർന്നിരിക്കുകയാണ്. രാജ്യം കോവിഡ് രണ്ടാം തരംഗത്തിന്റെ പിടിയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പ് വരെ കേരളത്തില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് നാലുശതമാനത്തില്‍ താഴെയായിരുന്നു. ഇന്നലെ ഇത് നാലുശതമാനത്തിന് മുകളിലാണ് ഉള്ളത്. 4.14 ശതമാനമാണ് ഇന്നലത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. തെരഞ്ഞെടുപ്പ് കാലമായതിനാല്‍ സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിൽ പറയുന്നത്. അതിനാല്‍ 45 വയസിന് മുകളിലുള്ളവര്‍ വേഗത്തില്‍ വാക്‌സിനേഷന്‍ സ്വീകരിക്കണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button