Latest NewsKeralaNewsIndia

പ്രളയ ദുരിതാശ്വാസ നിധിയിൽ ചെലവഴിക്കാതെ 1352കോടി രൂപ ; കണക്കുകൾ പുറത്ത്

തിരുവനന്തപുരം : സർക്കാരിൻെറ കണക്കുകൾ പ്രകാരം പ്രളയ ദുരിതാശ്വാസ നിധിയിലെ 1352കോടി രൂപ ഇപ്പോഴും അർഹരായവർക്ക് വേണ്ടി ചെലവഴിച്ചിട്ടില്ല. കേന്ദ്ര സഹായത്തിന് പുറമെ ലഭിച്ച തുകയാണ് ഇപ്പോഴും കണക്കുകളിൽ മാത്രമായി ഒതുങ്ങുന്നത്.

Read Also : രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷം ; സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ 

കഴിഞ്ഞ ഒരു വർഷം മാത്രം വിവിധ പദ്ധതികൾ പ്രചരിപ്പിക്കാനെന്ന പേരിൽ കോടികളാണ് സംസ്ഥാന സർക്കാർ ചെലവഴിച്ചത്. ഓഖിയും 2018ലെയും 2019ലെയും പ്രളയവുമൊക്കെ നേരിട്ടത് വലിയ നേട്ടമായി ഇപ്പോഴും സർക്കാർ അവതരിപ്പിക്കുന്നു. ഓഖി ദുരന്തമുഖത്ത് അവസാനം വരെ തിരിഞ്ഞ് നോക്കാതിരുന്ന മുഖ്യമന്ത്രി ഒടുവിലെത്തിയപ്പോൾ ശക്തമായ പ്രതിഷേധമായിരുന്നു നേരിടേണ്ടി വന്നത്. ഓഖി ദുരിതാശ്വാസ ഫണ്ട് വകമാറ്റിയതോടെ ലത്തീൻ സഭയും സർക്കാരിനെതിരെ രംഗത്ത് വന്നു. 2018ലെയും 2019ലെയും പ്രളയ സമയത്തും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കോടികൾ ഒഴുകിയെത്തി.

സർക്കാരിൻെറ തന്നെ കണക്കുകൾ പ്രകാരം 4912 കോടി രൂപയാണ് ദുരിതാശ്വാസ നിധിയിലേക്കെത്തിയത്. എന്നാൽ ഈ സർക്കാരിൻെറ കാലാവധി അവസാനിക്കാൻ ഒരു മാസം മാത്രം ശേഷിക്കെ ഇപ്പോഴും ഈ തുക പൂർണമായും അർഹരായവർക്ക് വിതരണം ചെയ്തിട്ടില്ല. 1352 കോടി രൂപയാണ് കണക്കുകൾ പ്രകാരം ഇപ്പോഴും സർക്കാരിൻെറ കൈവശമുള്ളത്. കേന്ദ്ര സർക്കാർ നൽകിയ 5000 കോടിക്ക് പുറമെയാണ് ഇത്രയും തുക ചെലവഴിക്കാതെ ശേഷിക്കുന്നത്. പ്രളയ ദുരിതാശ്വാസത്തിൻെറ പേരിലെത്തിയ കോടികൾ വകമാറ്റിച്ചെലവഴിച്ചെന്നാണ് ഉയരുന്ന ആരോപണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button