Latest NewsNewsIndia

ബിജെപിയ്‌ക്കെതിരെ ഐക്യപ്പെടണം ; പ്രതിപക്ഷ നേതാക്കള്‍ക്ക് കത്തയച്ച് മമത ബാനര്‍ജി

ഇന്ത്യയില്‍ ഒറ്റക്കക്ഷി സ്വേച്ഛാധിപത്യ ഭരണം സ്ഥാപിക്കാന്‍ ബിജെപി ആഗ്രഹിക്കുന്നു

കൊല്‍ക്കത്ത : ബിജെപിയ്‌ക്കെതിരെ ഐക്യപ്പെടണമെന്ന് ആഹ്വാനം ചെയ്ത് പ്രതിപക്ഷ നേതാക്കള്‍ക്ക് കത്തയച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ബിജെപിയെ പ്രതിരോധിക്കാന്‍ വലിയ ഐക്യപ്പെടല്‍ ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കള്‍ക്ക് മമത കത്തയച്ചത്.

ഡല്‍ഹിയില്‍ ബിജെപി ചെയ്തത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. ഇത് ചട്ടമായി മാറുകയാണ്. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകള്‍ക്ക് കേന്ദ്രം എങ്ങനെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുവെന്നും കത്തില്‍ വിശദീകരിക്കുന്നു. ജനാധിപത്യത്തിനും ഭരണഘടനയ്ക്കും എതിരായ ബിജെപിയുടെ ആക്രമണത്തിനെതിരെ ഐക്യവും ഫലപ്രദവുമായ പോരാട്ടത്തിന് സമയമായെന്ന് താന്‍ വിശ്വസിക്കുന്നു. തൃണമൂല്‍ ചെയര്‍പേഴ്സണ്‍ എന്ന നിലയില്‍ ഈ യുദ്ധത്തില്‍ നിങ്ങളുമായും മറ്റ് സമാന ചിന്താഗതിക്കാരായ പാര്‍ട്ടികളുമായും പൂര്‍ണ്ണഹൃദയത്തോടെ സഹകരിക്കുമെന്നും മമത കത്തില്‍ പറഞ്ഞു.

ബിജെപി ഇതര പാര്‍ട്ടികള്‍ അവരുടെ ഭരണഘടനാ അവകാശവും സ്വാതന്ത്ര്യവും ഉപയോഗിക്കുന്നത് ഇല്ലാതാക്കാനാണ് ബിജെപി ആഗ്രഹിക്കുന്നത്. സംസ്ഥാന സര്‍ക്കാരുകളുടെ അധികാരങ്ങള്‍ ദുര്‍ബലപ്പെടുത്താനും അവയെ മുനിസിപ്പാലിറ്റികളായി തരം താഴ്ത്താനും ഇവര്‍ ശ്രമിക്കുന്നു. ചുരുക്കത്തില്‍, ഇന്ത്യയില്‍ ഒറ്റക്കക്ഷി സ്വേച്ഛാധിപത്യ ഭരണം സ്ഥാപിക്കാന്‍ ബിജെപി ആഗ്രഹിക്കുന്നുവെന്നും കത്തില്‍ മമത ചൂണ്ടിക്കാട്ടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button