KeralaLatest NewsNews

യുഡിഎഫ് വന്നാല്‍ ബാറുകള്‍ തുറക്കുമോ? വിദ്യാര്‍ഥികളുടെ ചോദ്യത്തിന് മറുപടി പറഞ്ഞ് രമേഷ് പിഷാരടി

കൊരട്ടി: യുഡിഎഫ് സര്‍ക്കാര്‍ വരികയാണെങ്കില്‍ ഇനിയും ബാറുകള്‍ തുറക്കുമോ എന്ന വിദ്യാര്‍ത്ഥികളുടെ ചോദ്യത്തിന് മറുപടിയുമായി സിനിമാതാരം രമേഷ് പിഷാരടി. പൊങ്ങം നൈപുണ്യ കോളജില്‍ ചാലക്കുടി നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി സനീഷ്‌കുമാര്‍ ജോസഫിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയ രമേഷ് പിഷാരടി വിദ്യാര്‍ത്ഥികളുമായി മുഖാമുഖം നടത്തുന്നതിനിടെ സദസില്‍ നിന്ന് ഉയര്‍ന്ന ചോദ്യങ്ങളിലൊന്നായിരുന്നു ഇത്.

‘നമ്മുടെ നാട്ടില്‍ പലരും മദ്യം നിയന്ത്രണമില്ലാതെയാണ് ഉപയോഗിക്കുന്നത്. വിദേശത്ത് സന്തോഷ വേളകളില്‍ വിളമ്പുന്ന വിഭവമാണ് മദ്യം. നിരോധനമല്ല, നിയന്ത്രണമാണ് വേണ്ടതെന്ന നിലപാടാണ് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ഉണ്ടാകുക’- പിഷാരടി പറഞ്ഞു.

Read Also  :  ജോസ് കെ മാണി ‘കുലംകുത്തി’ പാലായിൽ വ്യാപകമായി സി.പി.എം പോസ്റ്റര്‍ പ്രതിഷേധം

പിഎസ്‌സി പിന്‍വാതില്‍ നിയമനം സംബന്ധിച്ച്‌ യുഡിഎഫ് നിലപാടാണ് ബികോം വിദ്യാര്‍ഥിയായ അരുണ്‍ ചോദിച്ചത്. യുഡിഎഫിലെ ഉള്‍പ്പാര്‍ട്ടി ജനാധിപത്യം വിശദീകരിക്കാനും പിഷാരടി സിനിമയില്‍ നിന്ന് ഉദാഹരണങ്ങള്‍ കണ്ടെത്തി.

ഭാഷാപഠനത്തിലും പാഠ്യ പദ്ധതിയിലും എന്തുമാറ്റമാണ് യുഡിഎഫ് സര്‍ക്കാരില്‍ നിന്ന് പ്രതീക്ഷിക്കുവാനാവുക എന്നായിരുന്നു അധ്യാപിക സിമിതയുടെ ചോദ്യം. പുതിയ വസ്തുക്കള്‍ക്ക് പേരു കണ്ടെത്താനാകാത്ത വിധം മലയാള ഭാഷയില്‍ നവീകരണം കുറഞ്ഞിരിക്കുന്നു എന്നു നിരീക്ഷിച്ച പിഷാരടി യുഡിഎഫ് വിദ്യാഭ്യാസ രംഗത്ത് സമഗ്ര മാറ്റങ്ങള്‍ക്ക് പദ്ധതിയിടുന്നുണ്ടെന്നും പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button