Latest NewsNewsIndia

തിരുപ്പതി തിരുമല ദേവസ്ഥാനത്തിന് ക്ഷേത്രം പണിയാനായി ജമ്മുവിൽ ഭൂമി അനുവദിച്ചു; 40 വർഷത്തേക്ക് പാട്ടത്തിന് നൽകാൻ അനുമതി

ശ്രീനഗർ : തിരുപ്പതി തിരുമല ദേവസ്ഥാനത്തിന് ജമ്മു കശ്മീരിൽ ഭൂമി അനുവദിച്ചു. കശ്മീരിൽ ക്ഷേത്രം പണിയുന്നതിനായാണ് ഭൂമി അനുവദിച്ചിരിക്കുന്നത്. അഡ്മിനിസ്‌ട്രേറ്റീവ് കൗൺസിലിന്റേതാണ് തീരുമാനം. ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് 40 വർഷത്തേക്ക് പാട്ടത്തിന് ഭൂമി നൽകാൻ അനുമതി നൽകിയത്.

Read Also: നാലു വയസുകാരിയെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടി; യുവതി അറസ്റ്റിൽ

തിരുപ്പതി ബാലാജി ക്ഷേത്രത്തിന്റെ ഭരണം കൈയ്യാളുന്ന തിരുപ്പതി തിരുമല ദേവസ്ഥാനം ജമ്മു കശ്മീരിൽ വേദപാഠശാല, ആത്മീയ ധ്യാന കേന്ദ്രം, റെസിഡൻഷ്യൽ ക്വാർട്ടേഴ്സ്, ആശുപത്രി, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയാണ് സ്ഥാപിക്കുക.

കശ്മീരിന്റെ വികസന പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നതിനൊപ്പം, വിനോദസഞ്ചാര സാധ്യതകളെ പ്രോത്സാഹിപ്പിക്കാനും പുതിയ തീരുമാനം സഹായകമാകുമെന്നാണ് വിലയിരുത്തൽ. ജമ്മുവിലേക്ക് കൂടുതൽ തീർത്ഥാടകരെ ആകർഷിക്കാൻ പുതിയ ക്ഷേത്രം സ്ഥാപിക്കുന്നതിലൂടെ കഴിയുമെന്നാണ് പ്രതീക്ഷ.

മാതാ വൈഷ്‌ണോ ദേവി ദേവാലയം, അമർനാഥ് ക്ഷേത്രം എന്നിവയ്ക്ക് പുറമേ കശ്മീരിലെ പ്രധാന ക്ഷേത്രങ്ങളിലൊന്നായി ബാലാജി ക്ഷേത്രം മാറുമെന്നാണ് കണക്കുകൂട്ടുന്നത്.

Read Also: മൂന്നാംഘട്ട വാക്‌സിനേഷൻ; ആദ്യ ദിനം സംസ്ഥാനത്ത് വാക്‌സിൻ സ്വീകരിച്ചത് 52,097 പേർ

 

shortlink

Related Articles

Post Your Comments

Related Articles


Back to top button