Latest NewsNewsIndia

കേരളത്തിലും തമിഴ്നാട്ടിലും ബിജെപി അക്കൗണ്ട് തുറക്കില്ല: തറപ്പിച്ച് ഉദയനിധി സ്റ്റാലിന്‍

മികച്ച പ്രവര്‍ത്തനമാണ് പാര്‍ട്ടി അധ്യക്ഷന്‍ എം.കെ. സ്റ്റാലിന്‍ നടത്തുന്നത്.

ചെന്നൈ: ബിജെപിക്കെതിരെ ശക്തമായ നിലപാടുമായി ഡി.എം.കെ യുവജന വിഭാഗം നേതാവും താരപ്രചാരകനുമായ ഉദയനിധി സ്റ്റാലിന്‍. കേരളത്തിലും തമിഴ്നാട്ടിലും ബി.ജെ.പിക്ക് അക്കൗണ്ട് തുറക്കാന്‍ സാധിക്കില്ലെന്നും ബി.ജെ.പി സഖ്യം അണ്ണാ ഡി.എം.കെക്ക് കനത്ത തിരിച്ചടിയാകുമെന്നും ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു.

Read Also: ബി.ജെ.പി കേരളത്തില്‍ പടര്‍ന്നുപിടിച്ചു കഴിഞ്ഞു, ഇനി ഭരണത്തിലെത്താന്‍ അധികനാള്‍ വേണ്ടിവരില്ലെന്ന് കെ.സുരേന്ദ്രന്‍

എന്നാൽ ബിജെപിയുടെ താര പ്രചാരകരായ ഖുഷ്ബു, ഗൗതമി എന്നിവരുടെ പ്രതികരണങ്ങള്‍ തിരിച്ചടിയാകില്ല. പുതിയ മാറ്റത്തിനായി തമിഴ്നാട്ടിലെ ജനങ്ങള്‍ കാത്തിരിക്കുകയാണെന്നും ഉദയനിധി ചൂണ്ടിക്കാട്ടി. മികച്ച പ്രവര്‍ത്തനമാണ് പാര്‍ട്ടി അധ്യക്ഷന്‍ എം.കെ. സ്റ്റാലിന്‍ നടത്തുന്നത്. നിയമസഭ തെരഞ്ഞെടുപ്പില്‍ ഡി.എം.കെ ഒറ്റക്ക് ഭൂരിപക്ഷം നേടും. സ്റ്റാലിന്‍ തമിഴ്നാട് മുഖ്യമന്ത്രിയാകുമെന്നും ഉദയനിധി ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button