News

‘ഞാൻ സനാതന ധർമ്മത്തിൽ നിന്നുള്ളയാളാണ്, ഇത്തരം പ്രസ്‌താവനകളെ ഞാൻ അപലപിക്കുകയും എതിർക്കുകയും ചെയ്യുന്നു’: രാഘവ് ഛദ്ദ

ഡൽഹി: സനാതന ധർമ്മത്തെക്കുറിച്ചുള്ള തമിഴ്‌നാട് മന്ത്രി ഉദയനിധി സ്‌റ്റാലിന്റെ പ്രസ്‌താവനയോട് പ്രതികരിച്ച് ആം ആദ്‌മി പാർട്ടി നേതാവ് രാഘവ് ഛദ്ദ. ഏതെങ്കിലും പാർട്ടിയിലെ ചെറിയ നേതാക്കളുടെ പരാമർശങ്ങൾ പ്രതിപക്ഷ സഖ്യമായ ഇന്ത്യയുടെ നിലപാടായി കാണാനാകില്ലെന്ന് രാഘവ് ഛദ്ദ പ്രതികരിച്ചു.

‘ഞാൻ സനാതന ധർമ്മത്തിൽ നിന്നുള്ളയാളാണ്. ഇത്തരം പ്രസ്‌താവനകളെ ഞാൻ അപലപിക്കുകയും എതിർക്കുകയും ചെയ്യുന്നു. ഇത്തരം പ്രസ്‌താവനകൾ നടത്താൻ പാടില്ല. ഒരു മതത്തെക്കുറിച്ചും ഇത്തരം പരാമർശങ്ങൾ നടത്തുന്നതിൽ നിന്ന് ഒരാൾ വിട്ടുനിൽക്കണം. എല്ലാ മതങ്ങളെയും നമ്മൾ ബഹുമാനിക്കണം,’ രാഘവ് ഛദ്ദ വ്യക്തമാക്കി.

8 പതിറ്റാണ്ട് പഴക്കം, മുംബൈ നഗരത്തിന്റെ മുഖമുദ്ര! ചുവന്ന ഡബിൾ ഡെക്കർ ബസുകൾ നിരത്തുകളിൽ നിന്ന് വിടവാങ്ങുന്നു

ഏതെങ്കിലും പാർട്ടിയിലെ ചില നേതാക്കൾ ഇത്തരം പരാമർശങ്ങൾ നടത്തുന്നു. അതിനർത്ഥം ഇത് സഖ്യത്തിന്റെ നിലപാടാണെന്നല്ല. വിലക്കയറ്റം, തൊഴിലില്ലായ്‌മ തുടങ്ങിയ വലിയ പ്രശ്‌നങ്ങൾ ഉന്നയിക്കാനാണ് സഖ്യം രൂപീകരിച്ചത്. ഒരു സംസ്ഥാനത്തെ ഒരു ജില്ലയിൽ ഒതുങ്ങി നിൽക്കുന്ന ചെറിയ നേതാക്കളുടെ പ്രസ്‌താവന സഖ്യത്തിന്റെ ഔദ്യോഗിക നിലപാടല്ല. രാഘവ് ഛദ്ദ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button