KeralaLatest NewsNews

എല്ലാം ശരിയായത് ചില നേതാക്കളുടെയും ആശ്രിതരുടെയും കുടുംബങ്ങളിൽ മാത്രം; സംസ്ഥാന സർക്കാരിനെതിരെ പരിഹാസവുമായി തൃശൂർ അതിരൂപത

തൃശൂർ: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി തൃശൂർ അതിരൂപത. എല്ലാം ശരിയായത് ചില നേതാക്കളുടെയും ആശ്രിതരുടെയും കുടുംബങ്ങളിൽ മാത്രമാണെന്ന് തൃശൂർ അതിരൂപത വിമർശിച്ചു. അതിരൂപതയുടെ മുഖപത്രമായ കത്തോലിക്ക സഭയിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലായിരുന്നു വിമർശനം. വോട്ട് പാഴാക്കാതെ ബുദ്ധിപൂർവം വിനിയോഗിക്കണമെന്നും മതരാഷ്ട്രമുണ്ടാക്കാൻ ശ്രമിക്കുന്നവരെ അകറ്റി നിർത്തണമെന്നും ലേഖനത്തിൽ വ്യക്തമാക്കുന്നു.

Read Also: ഹിന്ദുക്ഷേത്രങ്ങളെ സർക്കാർ നിയന്ത്രണങ്ങളിൽ നിന്നും മുക്തമാക്കുമെന്ന ബിജെപി വാഗ്ദാനം; സ്വാഗതം ചെയ്ത് വിശ്വഹിന്ദുപരിഷത്ത്

എല്ലാം ശരിയാക്കാമെന്ന് പറഞ്ഞാണ് എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നത്. എന്നാൽ ഒന്നും ശരിയായില്ല. ശരിയായത് ചില നേതാക്കളുടെയും അവരുടെ ആശ്രിതരുടെയും കുടുംബങ്ങളിൽ മാത്രമാണെന്നും ലേഖനത്തിൽ പറയുന്നു. പിൻവാതിൽ നിയമനം ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉയർത്തിക്കാട്ടിയായിരുന്നു അതിരൂപതയുടെ വിമർശനം.

ഇന്ത്യയെ മതരാഷ്ട്രമാക്കാൻ ചില ശക്തികൾ ശ്രമിക്കുന്നുവെന്നും ലേഖനത്തിൽ പറയുന്നു. ശ്രദ്ധാപൂർവം ബുദ്ധി ഉപയോഗിച്ച് വേണം വോട്ട് ചെയ്യാൻ. വർഗീയതയുടെ പേര് പറഞ്ഞ് വോട്ട് ചോദിക്കാൻ വരുന്നവരെ ഒരു തരത്തിലും പ്രോത്സാഹിപ്പിക്കരുതെന്നും അതിരൂപത വ്യക്തമാക്കുന്നു.

Read Also: ഇടതു സഹോദരങ്ങളെ ഒരിക്കലും വെറുക്കാൻ കഴിയില്ല; തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പുതിയ തന്ത്രവുമായി രാഹുൽഗാന്ധി

shortlink

Related Articles

Post Your Comments

Related Articles


Back to top button