Latest NewsNewsIndiaCrime

മാങ്ങ മോഷ്​ടിച്ചുവെന്നാരോപിച്ച്​ കുട്ടികളെ ക്രൂരമായി മർദിച്ചു; രണ്ടുപേർ അറസ്റ്റിൽ

ഹൈദരാബാദ്​ : മാങ്ങ മോഷ്​ടിച്ചുവെന്നാരോപിച്ച് ​ പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക്​ ഉടമയുടെ ക്രൂര മർദനം. തെലങ്കാനയിലെ മഹ്​ബുബാബാദിലാണ്​ സംഭവം നടന്നത്.

13ഉം 16ഉം വയസുള്ള ആൺകുട്ടികൾക്കാണ്​ മർദനമേറ്റത്​. തോട്ടത്തിൽനിന്ന്​ മാങ്ങ മോഷ്​ടിച്ചുവെന്നാരോപിച്ച്​ കുട്ടികളെ പിടികൂടുകയായിരുന്നു. തുടർന്ന്​ കുട്ടികളുടെ കൈ രണ്ടും പിറകിലേക്ക്​ പിടിച്ചുകെട്ടിയശേഷം കാവൽക്കാരായ യക്കുവും രാമുലുവും വടികൊണ്ട്​ അടിക്കുകയും ശിക്ഷയായി ചാണകം നൽകുകയും ചെയ്തു.

Read Also  :  ഇ​.ഡി​ക്കെ​തി​രാ​യ കേസ്; സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സ് പ്ര​തി സ​ന്ദീ​പ് നാ​യ​രെ ക്രൈം​ബ്രാ​ഞ്ച് ചോ​ദ്യം ചെ​യ്തു

എന്നാൽ, മാങ്ങ മോഷ്​ടിച്ചുവെന്ന ആരോപണം കുട്ടികൾ നിഷേധിച്ചു. കാണാതായ നായെ തിരഞ്ഞാണ്​ തോട്ടത്തിലെത്തിയതെന്നും കുട്ടികൾ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ കുട്ടി​കളെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടികളുടെ മാതാപിതാക്കളുടെ പരാതിയിൽ കാവൽക്കാരെ പോലീസ് അറസ്റ്റ്​ ചെയ്യുകയും ചെയ്​തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button