KeralaLatest NewsNews

പ്രധാനമന്ത്രിയെ സ്വീകരിക്കാനൊരുങ്ങി പത്തനംതിട്ട; ആവേശത്തിൽ എൻഡിഎ പ്രവർത്തകർ

പത്തനംതിട്ട: പ്രധാനമന്ത്രിയെ വരവേൽക്കാനൊരുങ്ങി പത്തനംതിട്ട. കോന്നി പ്രമാടം ഇൻഡോർ സ്റ്റേഡിയം മൈതാനിയിൽ നടക്കുന്ന വിജയ റാലിയിൽ പങ്കെടുക്കാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പത്തനംതിട്ടയിൽ എത്തുന്നത്.

പത്തനംതിട്ട മുൻസിപ്പൽ സ്റ്റേഡിയത്തിൽ ഹെലികോപ്റ്ററിൽ എത്തുന്ന അദ്ദേഹം റോഡ് മാർഗമാണ് ആണ് പ്രമാടത്ത് എത്തുക. ഉച്ചയ്ക്ക് 1.15 ന് കോന്നിയിലെ പൊതുപരിപാടിയിലും അദ്ദേഹം പങ്കെടുക്കും. പിന്നീട് അദ്ദേഹം തിരുവനന്തപുരത്തേക്ക് പോകും. തിരുവനന്തപുരത്ത് കാര്യവട്ടത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന പൊതുപരിപാടിയിലും അദ്ദേഹം പങ്കെടുക്കും.

Read Also: ആ കൂട്ടത്തിൽ നിരപരാധികളും ഉണ്ടായിരുന്നു; പിണറായി സർക്കാർ ചുമത്തിയത് 60 യു എ പി എ കേസുകൾ

എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇത് രണ്ടാംതവണയാണ് പ്രധാനമന്ത്രി സംസ്ഥാനത്തെത്തുന്നത്. പ്രധാനമന്ത്രിയുടെ വരവിനെ ഏറെ പ്രതീക്ഷയോടെയാണ് എൻഡിഎ പ്രവർത്തകർ കാണുന്നത്. കേരളത്തിലെ ഇടതു- വലതു മുന്നണികൾക്കെതിരായ ആരോപണങ്ങൾ എൻഡിഎക്ക് അനുകൂലമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.

Read Also: ‘കേരളം ഒന്നുകില്‍ ഞങ്ങള്‍ ഭരിക്കും; അല്ലെങ്കില്‍ ആര് ഭരിക്കണമെന്നത് തീരുമാനിക്കും’; കെ. സുരേന്ദ്രന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button