Latest NewsNews

മൂന്നു മണിക്കൂറോളം റോഡില്‍ കിടന്നിട്ടാണ് 20-കാരനായ അമല്‍ മരിച്ചത്

മലപ്പുറം: പെരുമ്ബടപ്പില്‍ അമല്‍ എന്ന യുവാവ് വാഹനമിടിച്ച്‌ മരിച്ച കേസില്‍ പ്രതി പിടിയിലായി. തൊടുപുഴ കല്ലൂര്‍ കൂടിയകത്ത് ആന്റോ യാണ് അറസ്റ്റിലായത്. അപകടത്തിനു ശേഷം ആന്‍്റോ ഗുഡ്സ് ഓട്ടോ നിര്‍ത്താതെ ഓടിച്ചു പോകുകയായിരുന്നു. സിസിടിവികള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ പ്രതി പിടിയിലായത്. എന്നാല്‍ അപകടമുണ്ടാക്കിയ ഡ്രൈവറുടെ നിഷ്ക്രിയത്വമാണ് അമലിനെ മരണത്തിലേക്ക് തള്ളിവിട്ടത്. ഭയം കൊണ്ടാണ് അപകടത്തില്‍ പെട്ടയാളെ ആശുപത്രിയെലെത്തിക്കുകയോ വിവരം പൊലീസിനെ അറിയിക്കുകയോ ചെയ്യാതിരുന്നതെന്നാണ് ആന്റോ പൊലീസിനോട് പറഞ്ഞത്. അതേസമയം കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കില്‍ ജീവന്‍ രക്ഷിക്കാന്‍ സാധിക്കുമായിരുന്നെന്ന് ഡോക്ടര്‍ പറയുന്നു.

Also Read:വിവേകാന്ദപ്പാറയുടെയും തിരുവള്ളുവർ പ്രതിമയുടെയും ദൃശ്യങ്ങൾ പങ്കുവെച്ച് പ്രധാനമന്ത്രി

മൂന്നു മണിക്കൂറോളം റോഡില്‍ കിടന്നാണ് 20-കാരനായ അമല്‍ മരിച്ചതെന്നും ഡോക്ടര്‍ പറഞ്ഞു. ശനിയാഴ്ച പുലര്‍ച്ചെയാണ് പെരുമ്ബടപ്പ് സ്വദേശി അമലിനെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇടിച്ച വാഹനം നിര്‍ത്താതെ പോവുകയും ഇക്കാര്യം പൊലീസ് സ്റ്റേഷനിലടക്കം റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നില്ല. തുടര്‍ന്ന് സിസിടിവി കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലായിരുന്നു ആന്റോ പിടിയിലായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button