KeralaLatest NewsNewsCrime

മദ്യം കടത്തുന്നതിനിടെ യുവാവ് പിടിയിൽ

പെരുവ; തിരഞ്ഞെടുപ്പിനു മുന്നോടിയായി മദ്യം ശേഖരിച്ചു വിൽപനയ്ക്കായി ഓട്ടോറിക്ഷയിൽ കടത്തുന്നതിനിടെ യുവാവ് എക്സൈസിന്റെ പിടിയിലായിരിക്കുന്നു. പിറവം പാഴൂർ ഊരോത്ത് വീട്ടിൽ ഡിഞ്ചു മോഹനനാണ് (39) എക്സൈസിന്റെ പിടിയിലായത്. വെള്ളൂർ റോഡിൽ മനയ്ക്കപ്പടി ഭാഗത്ത് വച്ചാണ് 44.5 ലീറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യവുമായി വരികയായിരുന്ന ഡിഞ്ചുവിനെ കടുത്തുരുത്തി എക്സൈസ് ഇൻസ്പെക്ടർ രാഗേഷ് ബി. ചിറയാത്ത് അറസ്റ്റ് ചെയ്തിരിക്കുന്നത്.

മദ്യം കടത്തുകയായിരുന്ന ഓട്ടോറിക്ഷയും പോലീസ് പിടിച്ചെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. റെയ്ഡിൽ പ്രിവന്റീവ് ഓഫിസർമാരായ ഹരീഷ് ചന്ദ്രൻ, ആനന്ദരാജ്, സുരേഷ്, സിവിൽ ഓഫിസർമാരായ സുജിത്, തോമസ് ചെറിയാൻ, പ്രജീഷ്, വനിതാ ഓഫിസർ മനീഷ, ഡ്രൈവർ സന്തോഷ് എന്നിവർ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button