Latest NewsKeralaNewsCrime

പോലീസ് ഉദ്യോഗസ്ഥനു നേരെ വധശ്രമം: 2 പേർ അറസ്റ്റിൽ

ശാസ്താംകോട്ട; സിവിൽ പോലീസ് ഓഫിസറെ വധിക്കാൻ ശ്രമിച്ച സംഭവത്തിൽ 2 പേർ കൂടി അറസ്റ്റിൽ ആയിരിക്കുന്നു. പടിഞ്ഞാറേ കല്ലട കുളത്തൂർ ഭാഗം തുണ്ടിൽ കിഴക്കതിൽ ആനന്ദ് ജയൻ (കണ്ണൻ– 24), പടിഞ്ഞാറെ കല്ലട, വിളന്തറ വലിയപാടം മരിയാപുരം പള്ളിക്ക് സമീപം ജോബിൻ ഭവനത്തിൽ ജോബിൻ (23) എന്നിവരാണ് അറസ്റ്റിൽ ആയിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ ഇവരെ 2 പേരെയും റിമാൻഡ് ചെയ്തതായും സംഭവത്തിൽ ഉൾപ്പെട്ട 4 പ്രതികളും പിടിയിലായതായി പോലീസ് പറഞ്ഞു.

കോട്ടയം എആർ ക്യാംപിലെ ഉദ്യോഗസ്ഥൻ കണത്താർകുന്നം തുണ്ടിൽ കിഴക്കതിൽ വീട്ടിൽ ബിജുകുമാറിനെ 11നു രാത്രി 10നാണ് ആക്രമിച്ച് പരിക്കേൽപ്പിച്ചത്. പ്രദേശത്ത് ലഹരി സംബന്ധമായ വിഷയങ്ങളിൽ ബിജുകുമാറിന്റെ സഹോദരൻ ബൈജു പരാതി നൽകിയതാണ് ആക്രമണത്തിനു കാരണമായതെന്ന് പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button