Latest NewsNews

മനോരമ ഇത്രയും അധഃപതിക്കരുതെന്ന് മുഖ്യമന്ത്രി

‘മലയാള മനോരമ’പോലൊരു പത്രം ഇത്രയും അധഃപതിക്കാന്‍ പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാ കാര്യത്തിലും പുകമറ സൃഷ്ടിക്കാനാണ് പത്രത്തിന് താല്‍പ്പര്യം. ഇഎംസിസി കരാര്‍ റദ്ദാക്കിയിട്ടില്ലെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞുകൊണ്ടിരിക്കുന്നത് മനോരമ പത്രമുള്ളതുകൊണ്ടാണ്. മനോരമയാണോ പ്രതിപക്ഷനേതാവാണോ കള്ളക്കഥ സൃഷ്ടിക്കുന്നതെന്ന് നോക്കിയാല്‍മതി. കരാര്‍ റദ്ദാക്കിയെന്ന് വ്യവസായവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിതന്നെ പറഞ്ഞാലും ഇല്ലെന്ന് ഇവര്‍ പ്രചരിപ്പിച്ചുകൊണ്ടേയിരിക്കുന്നു. പറഞ്ഞതുതന്നെ പറഞ്ഞുകൊണ്ടിരിക്കുകയെന്ന സ്വഭാവത്തിന്റെ ഭാഗമാണ് പ്രളയം വരുത്തിവച്ചതാണെന്ന പ്രചാരണവും. പ്രളയവുമായി ബന്ധപ്പെട്ട് കേന്ദ്ര ജല കമീഷന്റെയും മദ്രാസ് ഐഐടിയുടെയും രണ്ടു പഠനം നടന്നിരുന്നു. രണ്ടു റിപ്പോര്‍ട്ടിലും പറഞ്ഞത് വെള്ളപ്പൊക്കത്തിനു കാരണമായത് അപ്രതീക്ഷിതമായുണ്ടായ അതിതീവ്ര മഴയാണെന്നാണ്.

Also Read:‘പ്രധാനമന്ത്രി തോളിൽ തട്ടി പറഞ്ഞു, ‘യു ആർ ഡൂയിങ് എ ഗ്രേറ്റ്‌ ജോബ്’; സ്വപനതുല്യമായ നിമിഷമെന്ന് കൃഷ്‌ണകുമാർ

ഫലപ്രദമായ ഡാം മാനേജ്മെന്റുമൂലം പ്രളയത്തിന്റെ തീവ്രതയില്‍ ചെറിയ കുറവു വരുത്താന്‍ കഴിഞ്ഞെന്നും റിപ്പോര്‍ട്ടിലുണ്ട്. ഐഐടി പഠന റിപ്പോര്‍ട്ട് അന്താരാഷ്ട്ര പ്രശസ്തമായ ‘കറന്റ് സയന്‍സ് ജേര്‍ണലി’ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതൊന്നും പരിഗണിക്കാതെ പുതിയൊരു റിപ്പോര്‍ട്ടും പൊക്കിപ്പിടിച്ചുവരുന്നത് സംശയകരമാണ്. അദാനിയുടെ കുടുംബം മുഖ്യമന്ത്രിയെ കാണാന്‍ വന്നിരുന്നോ എന്ന ചോദ്യത്തിന്, എന്തും വിളിച്ചുപറയാന്‍ പ്രതിപക്ഷത്തിന് മടിയില്ലെന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണിതെന്നായിരുന്നു പ്രതികരണം. ‘‘നിങ്ങളില്‍ ആരെങ്കിലും എന്റെ വീടിനടുത്ത് വന്നു നില്‍ക്കൂ. വീട്ടില്‍ ആരൊക്കെ വരുന്നെന്ന് അപ്പോള്‍ മനസ്സിലാകുമല്ലോ’’–- ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ മുഖ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button