MalappuramKozhikodeThiruvananthapuramWayanadKollamKannurPathanamthittaKasargodAlappuzhaKottayamIdukkiErnakulamThrissurPalakkadKeralaNattuvarthaLatest NewsNewsIndia

വിവാദങ്ങൾ വഴിത്തിരിവായി, ജനകീയ ഹോട്ടലുകളിൽ വൻ തിരക്ക്: കാശ് കൊടുത്താൽ പോലും ഇത്രയും നല്ല പരസ്യം കിട്ടില്ലെന്ന് ട്രോൾ

കോഴിക്കോട്: മലയാള മനോരമയുടെ വാർത്ത വന്നതോടെ 20 രൂപക്ക് പൊതിച്ചോറ് നല്‍കുന്ന കുടുംബശ്രീയുടേതടക്കമുള്ള ജനകീയ ഹോട്ടലുകളില്‍ വന്‍ തിരക്ക്. ഹോട്ടലുകളിലെ വിഭവങ്ങള്‍ പോരെന്ന് ചൂണ്ടിക്കാട്ടി മലയാള മനോരമ നൽകിയ വാർത്ത വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. എന്നാൽ ഈ വിവാദം ജനകീയ ഹോട്ടലുകള്‍ക്ക് ഗുണമായി മാറുകയായിരുന്നു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ഇരുന്നൂറിലധികം പേരാണ് ഹോട്ടലുകളിൽ ഭക്ഷണം കഴിക്കാൻ എത്തുന്നത്.

Also Read:നൂറുനാൾ പിന്നിട്ട് ‘കവിതാലയം’

മലയാള മനോരമ വിവാദമുണ്ടാക്കിയ കോഴിക്കോട്ടെ ഹോട്ടലില്‍ മാത്രം നൂറ്കണക്കിന് പൊതിച്ചോറ് കൂടുതലായി വിറ്റുപോയെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. സംസ്ഥാനത്ത് കോഴിക്കോട് ജില്ലയിലാണ് ഏറ്റവുമധികം പേര്‍ക്കു പ്രതിദിനം ഭക്ഷണം നല്‍കിയത്. 27,774 ഊണുകള്‍ വ്യാഴാഴ്ച മാത്രം വിറ്റിട്ടുണ്ട്.

സംസ്ഥാനത്ത് ചൊവ്വാഴ്ച മാത്രം 1,74,348 പേർക്ക് ഭക്ഷണം നൽകിയെന്ന് കുടുംബശ്രീ പറയുന്നു. ബുധനാഴ്ച ഇത് 1,79,681 ലേക്ക് ഉയർന്നു. എന്നാൽ വ്യാഴാഴ്ചയാകട്ടെ 1,80,032 ഊണുകളാണ് കുടുംബശ്രീ വിറ്റത്. ആലപ്പുഴയിലാണ് ഏറ്റവുംകൂടുതല്‍ പേര്‍ ഭക്ഷണം വാങ്ങിയത്. 2,500 പേര്‍ ഈ ദിവസങ്ങളില്‍ അധികമായി ഭക്ഷണം വാങ്ങി. രണ്ടായിരത്തോളം അധികം ഊണുകള്‍ നല്‍കി എറണാകുളവും 700 ഓളം ഊണുകള്‍ കൂടുതല്‍ വിളമ്പി പാലക്കാടും പിന്നിലുണ്ട്. വരും ദിവസങ്ങളിലും തിരക്ക് കൂടുമെന്ന പ്രതീക്ഷയിലാണ് കുടുംബശ്രീ.

അതേസമയം, മനോരമയ്ക്കെതിരെ വലിയ പ്രതിഷേധമാണ് തുടർന്നുകൊണ്ടിരിക്കുന്നത്. കാശ് കൊടുത്താൽ പോലും കിട്ടില്ല മനോരമേ ഇത്രയും വലിയ പരസ്യമെന്നാണ് സംഭവത്തിൽ സോഷ്യൽ മീഡിയയുടെ വിമർശനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button