KeralaLatest NewsNews

എന്റെ പേരില്‍ വോട്ട് ചോദിക്കുന്നവര്‍ കപട ഭക്തരെന്ന് തിരിച്ചറിയുക, അവരുടെ താടിയും മുടിയും കണ്ട് വഞ്ചിതരാകരുതേ..

ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്.

ശബരിമല വിഷയം ഉന്നയിച്ച്‌ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചോദിക്കുന്ന ബി ജെ പിയ്‌ക്കെതിരെ പരോക്ഷ വിമര്‍ശനവുമായി സ്വാമി സന്ദീപാനന്ദഗിരി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്. അയ്യപ്പന്‍ ഭക്തരോട് പറയുന്ന രീതിയിലുള്ളതാണ് കുറിപ്പ്.

ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റിന്റെ പൂർണ രൂപം

‘എന്റെ പ്രിയ ഭക്തരേ ഞാന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ല.എന്റെ പേരില്‍ വോട്ട് ചോദിക്കുന്നവര്‍ കപട ഭക്തരെന്നും തിരിച്ചറിയുക.അവരുടെ താടിയും മുടിയും കണ്ട് നിങ്ങളാരും വഞ്ചിതരാകരുതേ..എന്ന് നിങ്ങളുടെ സ്വന്തം അയ്യപ്പന്‍,സ്വാമി ശരണം’ എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം അയ്യപ്പന്റെ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

Read Also: മുസ്‌ലിം ലീഗ് യുഡിഎഫ് വിട്ടു വരുമെന്ന് തോന്നുന്നില്ല: മുഖ്യമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button