Latest NewsNewsIndia

ബലാത്സംഗത്തിനിരയായ യുവതിയോട് കൈക്കൂലിയായി ആവശ്യപ്പെട്ടത് ലൈംഗികത; പോലീസ് ഉദ്യോഗസ്ഥനെ സർവ്വീസിൽ നിന്നും പുറത്താക്കി

ജയ്പൂർ: ബലാത്സംഗത്തിനിരയായ യുവതിയോട് കൈക്കൂലിയായി ലൈംഗികത ആവശ്യപ്പെട്ട പോലീസ് ഉദ്യോഗസ്ഥനെ സർവ്വീസിൽ നിന്നും പുറത്താക്കി. രാജസ്ഥാനിലാണ് സംഭവം. കൈലാഷ് ബോറ എന്ന പോലീസ് ഉദ്യോഗസ്ഥനെയാണ് സർവ്വീസിൽ നിന്നും പുറത്താക്കിയത്. നിർബന്ധിത വിരമിക്കലിനായി സർക്കാർ ഇയാളോട് ആവശ്യപ്പെടുകയായിരുന്നു.

Read Also: നാലുമാസം കൊണ്ട് 11 കാരൻ റീച്ചാർജ് ചെയ്തത് 28,000 രൂപയ്ക്ക്; ഗെയിം കളിക്കാനെന്ന് വിശദീകരണം

കഴിഞ്ഞ മാസമായിരുന്നു ഇയാൾ ബലാത്സംഗത്തിനിരയായ യുവതിയോട് അപമര്യാദയായി പെരുമാറിയത്. യുവതിയെ ബലാത്സംഗം ചെയ്ത പ്രതികൾക്കെതിരെ നടപടി സ്വീകരിക്കണമെങ്കിൽ തനിക്ക് വഴങ്ങണമെന്നായിരുന്നു ഇയാൾ ആവശ്യപ്പെട്ടത്. ആദ്യം യുവതിയോട് കൈക്കൂലിയായി പണം നൽകണമെന്നായിരുന്നു ബോറ ആവശ്യപ്പെട്ടിരുന്നത്.

പണം തരാൻ ഇല്ലെന്ന് യുവതി പറഞ്ഞതോടെയാണ് ഇയാൾ ലൈംഗികത ആവശ്യപ്പെട്ടത്. തുടർന്ന് യുവതി ആന്റി കറപ്ഷൻ ബ്യൂറോയ്ക്ക് പരാതി നൽകി. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആന്റി കറപ്ഷൻ ബ്യൂറോ പിന്നീട് ഇയാളെ അറസ്റ്റ് ചെയ്തു.

Read Also: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വാഹനം അപകടത്തിൽപ്പെട്ടു; വീണാ ജോർജിന് പരിക്ക്

shortlink

Related Articles

Post Your Comments

Related Articles


Back to top button