KeralaLatest NewsNews

എറണാകുളം ലുലുമാളിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ തോക്കും വെടിയുണ്ടകളും കണ്ടെത്തി; അന്വേഷണം ആരംഭിച്ച് പോലീസ്

ലുലു മാളിൽ നിന്നും ഉപേക്ഷിക്കപ്പെട്ട നിലയിൽ തോക്കും വെടിയുണ്ടകളും കണ്ടെത്തി

കൊച്ചി: എറണാകുളത്ത് ഇടപ്പള്ളിയുള്ള ലുലു മാളിൽ നിന്നും ഉപേക്ഷിക്കപ്പെട്ട നിലയിൽ തോക്കും വെടിയുണ്ടകളും കണ്ടെത്തി. സാധനങ്ങൾ കൊണ്ടുപോകുന്ന ട്രോളിയിൽ നിന്നാണ് തോക്കും അഞ്ച് വെടിയുണ്ടകളും കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Read Also: സംസ്ഥാനത്തെ ഇന്നത്തെ കോവിഡ് കണക്കുകൾ പുറത്തു വിട്ട് ആരോഗ്യ വകുപ്പ്

ട്രോളി വൃത്തിയാക്കുകയായിരുന്ന ജീവനക്കാരാണ് തോക്ക് ആദ്യം കണ്ടത്. തുടർന്ന് ജീവനക്കാർ വിവരം അധികൃതരെ അറിയിച്ചു. തോക്ക് ഉപേക്ഷിച്ചയാളെക്കുറിച്ചുള്ള സൂചനകൾ പോലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. മാളിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചതായി പോലീസ് അറിയിച്ചു.

Read Also: ദേശീയപാത, സംസ്ഥാന പാത എന്നിവയ്ക്കായി അനുവദിച്ച പണം കേരളം പൂര്‍ണമായും ഉപയോഗിച്ചിട്ടില്ല ;പ്രഹ്ലാദ് ജോഷി

shortlink

Related Articles

Post Your Comments

Related Articles


Back to top button