Latest NewsNewsFootballSports

സീരി എയിൽ ഇന്റർമിലാൻ യുവന്റസ് ഇന്നിറങ്ങും; പിഎസ്ജിയ്ക്ക് നിർണ്ണായകം

ഇറ്റാലിയൻ സീരി എയിൽ ഇന്ന് വൻ പോരാട്ടങ്ങൾ. ഒന്നാം സ്ഥാനക്കാരായ ഇന്റർമിലാൻ ബൊൾഗാനയ്‌ക്കെതിരെ ഇന്നിറങ്ങും. 11ാം സ്ഥാനക്കാരായ ബൊൾഗാന വീഴ്ത്തി. ഒന്നാം സ്ഥാനത്തെ ലീഡ് ഉയർത്താനാണ് ഇന്ററിന്റെ ലക്ഷ്യം. രണ്ടാം സ്ഥാനത്തുള്ള എസി മിലാന്റെ എതിരാളി പത്താം സ്ഥാനത്തുള്ള സംടോറിയയാണ്. ലീഗിൽ 59 പോയിന്റുള്ള എസി മിലാന് ലീഡ് ഉയർത്തുകയാണ് ലക്‌ഷ്യം.

55 പോയിന്റുള്ള യുവന്റസിന് എതിരാളി ടോറീനോയാണ്. 17ാം സ്ഥാനത്തുള്ള ടോറീനോ യുവന്റസിന് വെല്ലുവിളിയുർത്തുമോ എന്ന് കണ്ടറിയാം. തുടർ മത്സരങ്ങൾ ജയിച്ച് പോയിന്റ് പട്ടിക സുരക്ഷിതമാകാനാണ് ഇന്റർ ശ്രമിക്കുക. അതേസമയം ഫ്രഞ്ച് ലീഗിൽ ഒന്നാം സ്ഥാനത്തുള്ള പിഎസ്ജി രണ്ടാം സ്ഥാനത്തുള്ള ലില്ലെയെ നേരിടും. ടീമുകൾക്കും ലീഗിൽ 63 പോയിന്റ് വീതമാണുള്ളത്. എന്നാൽ പോയിന്റ് ശരാശരിയിൽ പിഎസ്ജിയാണ് മുന്നിൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button