Latest NewsKeralaNews

‘കേരളത്തിൽ വീണ ബി.ജെ.പി പ്രവർത്തകരുടെ ചോരയ്ക്ക് ഇത്തവണ ജനങ്ങൾ മറുപടി പറയും’; സ്മൃതി ഇറാനി

കേരളത്തിൽ വീണ ബി.ജെ.പി പ്രവർത്തകരുടെ ചോരയ്ക്ക് ഇത്തവണ ജനങ്ങൾ മറുപടി പറയുമെന്ന് കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി. എൻ.ഡി.എയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കാസർകോഡ് സംഘടിപ്പിച്ച റോഡ് ഷോയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു അവർ. നിരവധി ബി.ജെ.പി പ്രവർത്തകരുടെ രക്തം വീണ കേരളത്തിന്റെ മണ്ണിൽ ഇത്തവണ നിരവധി താമരകൾ വിരിയുമെന്നും സ്‌മൃതി ഇറാനി പറഞ്ഞു.

ഭാരതത്തിന്റെ സംസ്‌കാരത്തിനൊപ്പം നിൽക്കുന്നത് ബി.ജെ.പി മാത്രമാണെന്നും സി.പി.എം ചൈനയ്ക്കും, കോൺഗ്രസ് അമേരിക്കയ്ക്കും ഒപ്പമാണെന്നും സ്‌മൃതി ഇറാനി വ്യക്തമാക്കി. കോൺഗ്രസിന്റെ സോളാർ തട്ടിപ്പിനെ വിമർശിച്ച പിണറായി സർക്കാർ സ്വർണ്ണത്തട്ടിപ്പ് നടത്തിയാണ് ജനങ്ങളെ വഞ്ചിച്ചതെന്നും സ്മൃതി ഇറാനി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button