KeralaLatest NewsNews

നന്ദി​ഗ്രാമിൽ താൻ തന്നെ വിജയിക്കും, ആശങ്ക വേണ്ട; മമത ബാനർജി

കൊൽക്കത്ത: നന്ദി​ഗ്രാമിൽ വിജയമുറപ്പാണെന്ന് തൃണമൂൽ കോൺ​ഗ്രസ് നേതാവ് മമത ബാനർജി. നന്ദി​ഗ്രാമിൽ ബിജെപിയാണോ തൃണമൂൽ കോൺ​ഗ്രസാണോ വിജയത്തിലെത്തുന്നതെന്ന ചൂടേറിയ ചർച്ച പുരോ​ഗമിക്കുന്ന സാഹചര്യത്തിലാണ് വിജയമുറപ്പെന്ന മമതയുടെ വാക്കുകൾ. ഈ തെരഞ്ഞെടുപ്പിലെ വാശിയേറിയ പോരാട്ടങ്ങളിലൊന്നായിരുന്നു നന്ദി​ഗ്രാമിലേത്. സുവേന്ദു അധികാരിയാണ് നന്ദി​ഗ്രാമിൽ മമതക്കെതിരെ മത്സരിച്ചത്. വ്യാഴാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ 80 ശതമാനം പോളിങ്ങാണ് ഇവിടെ രേഖപ്പെടുത്തിയത്.

Read Also  :  ഇടത് വലത് മുന്നണികള്‍ ചെയ്ത ഏഴ് പാപങ്ങള്‍ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

ഞാൻ തീർച്ചയായും നന്ദി​ഗ്രാമിൽ നിന്ന് വിജയിക്കും. അക്കാര്യത്തിൽ ആശങ്കയില്ല. ഞാൻ വിജയിക്കുമെന്ന് എനിക്കറിയാം, എന്നാൽ എനിക്കൊപ്പം 200 സ്ഥാനാർത്ഥികളെങ്കിലും വിജയിക്കണം. എങ്കിൽ മാത്രമേ നമുക്ക് സർക്കാരുണ്ടാക്കാൻ സാധിക്കൂ എന്നും മമത പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button