KeralaLatest NewsNewsCrime

യു ഡി എഫ് സ്ഥാനാർത്ഥിയുടെ വീടിന് നേരെ ആക്രമണം

കുന്നംകുളം: യു ഡി എഫ് സ്ഥാനാർത്ഥി കെ ജയശങ്കറിന്റെ വീടിന് നേരെ ആക്രമണം ഉണ്ടായിരിക്കുന്നു. ജനൽച്ചില്ലുകൾ അക്രമികൾ തകർത്തു. അക്രമി സംഘം വീടിനുമുന്നിൽ റീത്ത് വച്ചു. ഇന്ന് പുലർച്ചെയായിരുന്നു സംഭവം ഉണ്ടായിരിക്കുന്നത്. പൊലീസ് സ്ഥലത്തെത്തി റീത്ത് മാറ്റുകയുണ്ടായി.

പ്രദേശത്ത് ഇന്നലെ രാത്രി റോഡ് ഷോയ്ക്കിടെ കോൺഗ്രസ്- സി പി എം പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായിരുന്നു. തുടർന്ന് സി പി എം പ്രവർത്തകർക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ പൊലീസ് സ്റ്റേഷൻ ഉപരോധിക്കുകയും ചെയ്യുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button