KeralaLatest NewsNews

ഞാൻ വിജയേട്ടാ എന്നാണു വിളിക്കാറ്; ക്യാപ്റ്റനായാലും കമാൻഡറായാലും നിങ്ങൾക്കെന്താ’; പ്രതികരണവുമായി എ കെ ബാലൻ

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെ ക്യാപ്ടൻ എന്ന് വിളിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിൽ പ്രതികരണവുമായി മന്ത്രി എ കെ ബാലൻ.
അദ്ദേഹത്തെ  ക്യാപ്റ്റനെന്നോ കമാൻഡറെന്നോ ലീഡറെന്നോ സഖാവെന്നോ വിളിച്ചോട്ടെ. അതിന് നിങ്ങൾക്കെന്താണെന്നും മന്ത്രി ചോദിച്ചു.

ഞാൻ വിജയേട്ടാ എന്നാണ് വിളിക്കാറ്. എന്നെ ബാലേട്ടാ എന്നാണ് പലരും വിളിക്കാറ്. എന്റെ അച്ഛന്റെ പ്രായത്തിലുള്ളവരും ബാലേട്ടാ എന്നാണ് എന്നെ വിളിക്കുന്നത് . വീട്ടിൽ വല്ലാതെ സ്നേഹം കൂടിക്കഴിഞ്ഞാൽ ഓരോരുത്തരും എന്തൊക്കെ വിളിക്കുന്നുണ്ടാകും. ഒന്നും കിട്ടാത്തതുകൊണ്ടാണ് ഇപ്പോൾ ക്യാപ്റ്റൻ വിളി വിവാദമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടിയാണ് ക്യാപ്ടനെന്ന് കഴിഞ്ഞ ദിവസം പി ജയരാജൻ പ്രതികരിച്ചിരുന്നു. കമ്മ്യൂണിസ്റ്റുകാർ വ്യക്തി പൂജയിൽ അഭിരമിക്കുന്നവരല്ല, വ്യക്തികളല്ല പാർട്ടിയും ഇടതുപക്ഷവുമാണ് ജനങ്ങളുടെ ഉറപ്പെന്നായിരുന്നു അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കിയത്. ഇത് വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button