KeralaLatest NewsNewsIndia

ജോലി കൊടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ യു ഡി എഫ് മന്ത്രി രാജി വയ്ക്കും; രാഹുല്‍

ബിജെപിയും ആര്‍എസ്‌എസും സിപിഎമ്മും ഒരേ ആശയമുള്ളതാണ്.

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാനഘട്ടത്തില്‍ പരസ്യ പ്രചാരണത്തിന് അവസാനമായിരിക്കുകയാണ്. തിരുവനന്തപുരം നേമം മണ്ഡലത്തിലെ പ്രവര്‍ത്തകർക്ക് ആവേശമായി ‌ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കോഴിക്കോട്ടെ റോഡ് ഷോയ്ക്ക് ശേഷം തിരുവനന്തപുരത്ത് എത്തിയ രാഹുല്‍ ഹെലിപാഡില്‍ നിന്ന് ഓട്ടോറിക്ഷയിലാണ് പൂജപ്പുരയിലെ പൊതുസമ്മേളന വേദിയിലെത്തിയത്.

ബിജെപിയും ആര്‍എസ്‌എസും കേരളത്തിന്റെ ഐക്യത്തെ തകര്‍ക്കുന്നുവെന്നു പറഞ്ഞ രാഹുൽ കേന്ദ്ര സംസ്ഥാന സർക്കാരുകളെ വിമർശിച്ചു ”പ്രധാനമന്ത്രി ഒരിക്കലും സിപിഎം മുക്ത ഭാരതമെന്നോ കേരളമെന്നോ പറയുന്നത് കേള്‍ക്കുന്നില്ല. ഇ ഡി യെ മറ്റ് സംസ്ഥാനങ്ങളില്‍ ഉപയോഗിക്കുമ്ബോള്‍ കേരളത്തില്‍ അവര്‍ നിശബ്ദരാണ്. കോണ്‍ഗ്രസിനെ തകര്‍ക്കുക മാത്രമാണ് ലക്ഷ്യം. കേരളം എന്നത് ഒരാശയമാണ്. അത് പോലെയാണ് കോണ്‍ഗ്രസ്. ബിജെപിയും ആര്‍എസ്‌എസും സിപിഎമ്മും ഒരേ ആശയമുള്ളതാണ്. അവര്‍ക്ക് ധാര്‍ഷ്ട്യമാണുള്ളത്. യു ഡി എഫ് മുഖ്യമന്ത്രി വന്നാല്‍ തൊഴിലിന് വേണ്ടി സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം നടത്തേണ്ടി വരില്ല. ജോലി കൊടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ യു ഡി എഫ് മന്ത്രി രാജി വയ്ക്കും. യു ഡി എഫ് മുഖ്യമന്ത്രിക്ക് മനുഷ്യരുടെ വേദന മനസിലാകും. എന്നാല്‍ ഇടത് മുഖ്യമന്ത്രി അങ്ങനെ ചെയ്യില്ല” രാഹുല്‍ ഗാന്ധി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button