Latest NewsNewsIndia

കോവിഡ് പ്രതിരോധ വാക്‌സിൻ; രണ്ടാം ഡോസ് സ്വീകരിച്ച് ഉപരാഷ്ട്രപതി

ന്യൂഡൽഹി : കോവിഡ് പ്രതിരോധ വാക്സിന്റെ രണ്ടാം ഡോസ് സ്വീകരിച്ച് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. സാമൂഹ്യ മാദ്ധ്യമകളിലൂടെ വെങ്കയ്യ നായിഡു തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഡൽഹിയിലെ ആൾ ഇന്ത്യ മെഡിക്കൽ സയൻസിൽ എത്തിയാണ് അദ്ദേഹം വാക്സിൻ സ്വീകരിച്ചത്. വാക്‌സിൻ ഡോസ് സ്വീകരിക്കുന്നതിന്റെ ചിത്രങ്ങൾ അദ്ദേഹം ട്വിറ്ററിൽ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.

Read Also: രാജ്യത്തെ ജനങ്ങൾക്ക് ഈസ്റ്റർ ദിനാശംസകൾ അറിയിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും

അർഹരായവർ എത്രയും വേഗം വിമുഖത കൂടാതെ വാക്സിൻ സ്വീകരിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ എല്ലാവരും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

മാർച്ച് ഒന്നാം തീയതിയാണ് വെങ്കയ്യ നായിഡു കോവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചത്. ചെന്നൈയിൽ സർക്കാർ മെഡിക്കൽ കോളേജിലായിരുന്നു അദ്ദേഹം വാക്സിൻ കുത്തിവെയ്‌പ്പെടുത്തത്.

വാക്സിനേഷൻ ഡ്രൈവിന്റെ മൂന്നാംഘട്ടമാണ് നിലവിൽ രാജ്യത്ത് പുരോഗമിക്കുന്നത്. 45 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കാണ് ഈ ഘട്ടത്തിൽ വാക്സിൻ നൽകുന്നത്.

Read Also: ഛത്തീസ്ഗഢിൽ മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലിൽ 15 പേരെ വധിച്ച് സൈന്യം; ശക്തമായി പോരാടാൻ അമിത് ഷായുടെ നിർദേശം

shortlink

Related Articles

Post Your Comments

Related Articles


Back to top button