Latest NewsNewsIndia

താക്കറെയുടെ ഭരണത്തിന് ഇളക്കം തട്ടിയോ ? സി.ബി.ഐ അന്വേഷണം സര്‍ക്കാരിന്റെ പൊയ്മുഖം തുറന്നു കാട്ടും :  ഫട്‌നാവിസ്

 

മുംബൈ: സിബിഐ അന്വേഷണം പ്രഖ്യാപിച്ചതോടെ മഹാരാഷ്ട്രയിലെ മഹാവസൂലി സര്‍ക്കാരിന്റെ പൊയ് മുഖം അഴിഞ്ഞുവീഴുമെന്ന് ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ്. ബാറുകളില്‍ നിന്നും ഡാന്‍സ് പബ്ബുകളില്‍ നിന്നുമായി മാസം തോറും 100 കോടി രൂപ വീതം നിര്‍ബന്ധമായും വസൂലാക്കണമെന്ന് ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് പൊലീസിനോട് നിര്‍ദ്ദേശിച്ചതായാണ് പുറത്തുവന്നിരിക്കുന്ന വിവരം. ഇക്കാര്യങ്ങള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുന്‍ മുംബൈ പൊലീസ് കമ്മീഷണര്‍ പരംബീര്‍ സിംഗ് നല്‍കിയ ഹര്‍ജിയിലാണ് തിങ്കളാഴ്ച ബോംബെ ഹൈക്കോടതി സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. അടുത്ത 15 ദിവസങ്ങള്‍ക്കുള്ളില്‍ പ്രാഥമിക അന്വേഷണം നടത്താനാണ് ബോംബെ ഹൈക്കോടതിയുടെ ഉത്തരവ്. സത്യം പുറത്തുവരാന്‍ നിഷ്പക്ഷമായ അന്വേഷണം ആവശ്യമാണെന്നും കോടതി ഉത്തരവില്‍ പറഞ്ഞു.

Read Also : ‘പുതിയ കേരളം മോദിയ്‌ക്കൊപ്പം’ എന്ന മുദ്രാവാക്യം കേരളം ഏറ്റെടുത്തു കഴിഞ്ഞു , നിര്‍ണായക ചുവടുവയ്പ്പ്‌ : കെ.…

സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടതോടെ അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ ആരോപണവിധേയനായ ആഭ്യന്തരമന്ത്രി മാറിനില്‍ക്കുകയോ രാജിവെക്കുകയോ അതല്ലെങ്കില്‍ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ തന്നെ  അദ്ദേഹത്തെ  മാറ്റിനിര്‍ത്തുകയോ ചെയ്യണമെന്ന് വാര്‍ത്താസമ്മേളനത്തില്‍ ഫഡ്നാവിസ് ആവശ്യപ്പെട്ടിരുന്നു. വൈകാതെ ശരത്പവാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന എന്‍.സി.പി ഉന്നതതലയോഗത്തില്‍ അനില്‍ ദേശ്മുഖ് രാജിസന്നദ്ധത പ്രകടിപ്പിച്ചു. തുടര്‍ന്നാണ് രാജി പ്രഖ്യാപനം ഉണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button