KeralaLatest NewsNews

‘പുതിയ കേരളം മോദിയ്‌ക്കൊപ്പം’ എന്ന മുദ്രാവാക്യം കേരളം ഏറ്റെടുത്തു കഴിഞ്ഞു , നിര്‍ണായക ചുവടുവയ്പ്പ്‌ : കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: എന്‍.ഡി.എ ഉയര്‍ത്തിയ പുതിയ കേരളം മോദിയ്‌ക്കൊപ്പം’ എന്ന മുദ്രാവാക്യം കേരളത്തിലെ ജനങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ചൊവ്വാഴ്ച നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് പുതിയ കേരളത്തിനായുള്ള നിര്‍ണായക ചുവടുവയ്പ്പാണെന്ന് അദ്ദേഹം പറഞ്ഞു. ആറു പതിറ്റാണ്ടായി മാറിമാറി ഭരിക്കുന്ന ഇരുമുന്നണികളില്‍ നിന്നുമുള്ള മാറ്റത്തിനു ജനം ആഗ്രഹിക്കുന്നു. അഴിമതിയും പ്രീണനവും വികസന മുരടിപ്പും അവസാനിപ്പിച്ച് പുതിയ കേരളം സൃഷ്ടിക്കാനാണ് എന്‍ഡിഎ ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also :ഉമ്മന്‍ ചാണ്ടിയുടെ വരുമാനത്തില്‍ അഞ്ചു വര്‍ഷത്തിനിടെ 267 ശതമാനത്തിന്റെ വര്‍ദ്ധനവ് ; കണക്കുകൾ പുറത്ത്

ഏഴു വര്‍ഷത്തെ കേന്ദ്രത്തിലെ നരേന്ദ്ര മോദി സര്‍ക്കാരിന്റെ
വികസന നേട്ടങ്ങളാണു മുന്നണിയുടെ ഉറപ്പ്. എല്ലാ വോട്ടര്‍മാരും പുതിയ കേരളത്തിനു വേണ്ടി വോട്ട് ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button