KeralaLatest NewsNews

ഉമ്മന്‍ ചാണ്ടിയുടെ വരുമാനത്തില്‍ അഞ്ചു വര്‍ഷത്തിനിടെ 267 ശതമാനത്തിന്റെ വര്‍ദ്ധനവ് ; കണക്കുകൾ പുറത്ത്

തിരുവനന്തപുരം : എം.എല്‍.എ മാരുടെ വരുമാനത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഉണ്ടായ വര്‍ദ്ധനവിന്റെ കണക്കുമായി കേരള ഇലക്ഷന്‍ വാച്ച്‌ ആന്‍ഡ് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ്.

Read Also : സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാദ്ധ്യത ; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

റിപ്പോര്‍ട്ടില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വരുമാനത്തില്‍ 267 ശതമാനത്തിന്റെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഉമ്മന്‍ ചാണ്ടിയുടെ വരുമാനത്തില്‍ 3.31 കോടി രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 2021 ലെ കണക്ക് അനുസരിച്ച്‌ ഇദ്ദേഹത്തിന് മൊത്തം നാലു കോടിക്ക് മുകളില്‍ ആസ്തിയുണ്ട്. 2016 ല്‍ അത് ഒന്നരക്കോടിയില്‍ താഴെയായിരുന്നു. ഉമ്മന്‍ ചാണ്ടി തനിക്ക് ലഭിക്കുന്ന അലവന്‍സുകളാണ് വരുമാന മാര്‍ഗമായി കാണിച്ചിരിക്കുന്നത്.

പിണറായി വിജയന്റെ വരുമാനത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുളളില്‍ 11.59 ലക്ഷം രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇദ്ദേഹത്തിന് മൊത്തം ഒരു കോടിക്ക് മുകളില്‍ മൂല്ല്യമുളള ആസ്തിയുണ്ട്. പിണറായി വിജയന്‍, മുഖ്യമന്ത്രി എന്ന നിലയില്‍ തനിക്ക് ലഭിക്കുന്ന ശമ്പളവും അലവന്‍സുകളുമാണ് വരുമാന മാര്‍ഗമായി കാണിച്ചിരിക്കുന്നത്.

വീണ്ടും മല്‍സരിക്കുന്ന സിറ്റിംഗ് എം.എല്‍.എമാരില്‍ ഏറ്റവും കൂടുതല്‍ വരുമാന വര്‍ധനവുണ്ടാക്കിയിരിക്കുന്നവരില്‍ നിലമ്പൂരിലെ ഇടതുസ്വതന്ത്രന്‍ പി.വി. അന്‍വറും ഉള്‍പ്പെടും. ഇദ്ദേഹത്തിന്റെ വരുമാനത്തില്‍ 345 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 2016ല്‍ ഇദ്ദേഹത്തിന്റെ ആസ്തി 14.38 കോടിയായിരുന്നു. 2021ല്‍ ഇത് 64.14 കോടിയായി വര്‍ധിച്ചു. അഞ്ച് വര്‍ഷത്തിനുളളില്‍ 49.75 കോടിയോളം രൂപയുടെ വര്‍ദ്ധനവുണ്ടായതായാണ് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button