COVID 19Latest NewsNewsKuwaitGulf

കുവൈറ്റിൽ പുതുതായി കോവിഡ് ബാധിച്ചത് 1203 പേർക്ക്

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1203 കോ​വി​ഡ്​ കേ​സു​ക​ൾ റി​പ്പോ​ർ​ട്ട്​ ചെയ്തിരിക്കുന്നു. ഇ​തു​വ​രെ 237,192 പേ​ർ​ക്കാ​ണ്​ കൊ​റോ​ണ വൈ​റ​സ്​ ബാ​ധി​ച്ച​ത്. ഞാ​യ​റാ​ഴ്​​ച 1422 പേ​ർ ​ഉ​​ൾ​പ്പെ​ടെ 2,21,943 പേ​ർ ഇ​തു​വ​രെ രോ​ഗ​മു​ക്​​തി നേ​ടിയിരിക്കുന്നു. ബാ​ക്കി 13,896 പേ​രാ​ണ്​ ചി​കി​ത്സ​യി​ലു​ള്ള​ത്. 224 പേ​ർ തീ​വ്ര​പ​രി​​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ക​ഴി​യു​ന്നു. തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ 15 പേ​ർ കു​റ​ഞ്ഞു. 14 പേ​ർ കൂ​ടി മ​രി​ച്ചു. ഇ​തു​വ​രെ കു​വൈ​ത്തി​ൽ കൊറോണ വൈറസ് രോഗം​ ബാ​ധി​ച്ച്​ മ​രി​ച്ച​ത്​ 1353 പേ​രാ​ണ്. 8369 പേ​ർ​ക്കു​ കൂ​ടി കോ​വി​ഡ്​ പ​രി​ശോ​ധ​ന ന​ട​ത്തി. ഇ​തു​വ​രെ രാ​ജ്യ​ത്ത്​ 20,92,577 പേ​ർ​ക്ക്​ കൊറോണ വൈ​റ​സ്​ പ​രി​ശോ​ധ​ന ന​ട​ത്തി.

ഞാ​യ​റാ​ഴ്​​ച​ത്തെ ടെ​സ്​​റ്റ്​ പോ​സി​റ്റി​വി​റ്റി 14.37 ശ​ത​മാ​ന​മാ​ണ്. ഭാ​ഗി​ക ക​ർ​ഫ്യൂ ന​ട​പ്പാ​ക്കി​യി​ട്ടും കേ​സു​ക​ൾ കു​റ​യാ​ത്ത​ത്​ ആ​ശ​ങ്ക​ജ​ന​ക​മാ​ണ്. ആ​കെ ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണ​ത്തി​ലും മ​ര​ണ​സം​ഖ്യ​യി​ലും സ​മീ​പ ആ​ഴ്​​ച​ക​ളി​ൽ ഗ​ണ്യ​മാ​യ വ​ർ​ധ​ന​വു​ണ്ട്. രോ​ഗ​മു​ക്​​ത​രു​ടെ എ​ണ്ണ​വും ഒ​പ്പ​ത്തി​നൊ​പ്പം വ​ർ​ധി​ക്കു​ന്ന​ത്​ മാ​ത്ര​മാ​ണ്​ നേ​രി​യ ആ​ശ്വാ​സം. തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ക​ഴി​ഞ്ഞ​യാ​ഴ്​​ച നേ​രി​യ കു​റ​വു​ണ്ടാ​യി. രാ​ജ്യ​ത്തെ ആ​ശു​പ​ത്രി​ക​ളി​ലെ തീ​വ്ര​പ​രി​ച​ര​ണ വാ​ർ​ഡു​ക​ൾ നി​റ​ഞ്ഞു​വ​രു​ക​യാ​ണ്. ഇൗ ​സാ​ഹ​ച​ര്യ​ത്തി​ൽ ആ​ശ്വാ​സ​ക​ര​മാ​യ വി​വ​ര​മാ​ണ്​ സ​മീ​പ ദി​വ​സ​ങ്ങ​ളി​ൽ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ കു​റ​വു​ണ്ടാ​കു​ന്ന​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button