COVID 19Latest NewsNewsIndia

കോവിഡ് വ്യാപനം; ഗുജറാത്തില്‍ ലോക്ക്ഡൗണ്‍ നിര്‍ദേശിച്ച് ഹൈക്കോടതി

അഹമ്മദാബാദ്: ഗുജറാത്തില്‍ കൊറോണ വൈറസ് രോഗ വ്യാപനം തടയാന്‍ കര്‍ഫ്യൂവോ ലോക്ക്ഡൗണോ വേണമെന്ന് ഹൈക്കോടതി അറിയിക്കുകയുണ്ടായി. മൂന്നോ നാലോ ദിവസത്തേക്കു കര്‍ഫ്യൂവോ ലോക്ക്ഡൗണോ ഏര്‍പ്പെടുത്താന്‍ സ്വമേധയാ എടുത്ത കേസില്‍ കോടതി നിര്‍ദേശിക്കുകയുണ്ടായി.

സംസ്ഥാനത്ത് കോവിഡ് വ്യാപനം പിടിവിട്ട അവസ്ഥയിലേക്കു പോവുകയാണെന്ന് ചീഫ് ജസ്റ്റിസ് വിക്രം നാഥ് നിരീക്ഷിക്കുകയുണ്ടായി. സ്ഥിതി വഷളായിക്കൊണ്ടിരിക്കുകയാണ്. ആളുകള്‍ കൂട്ടംകൂടുന്നത് വിലക്കിയേ പറ്റൂ. എല്ലാത്തരത്തിലുള്ള ആള്‍ക്കൂട്ടങ്ങളും, രാഷ്ട്രീയ യോഗങ്ങള്‍ ഉള്‍പ്പെടെ നിയന്ത്രിക്കുകയോ നിര്‍ത്തുകയോ ചെയ്യണമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.

അടിയന്തര നടപടി ഉണ്ടായേ തീരൂ. അല്ലാത്തപക്ഷം കോവിഡ് നിയന്ത്രണാതീതമാവുമെന്ന് കോടതി അഭിപ്രായപ്പെടുകയുണ്ടായി. മൂന്നോ നാലോ ദിവസത്തേക്ക് അടച്ചിടല്‍ പരിഗണിക്കണം. ഏതാനും നഗരങ്ങളില്‍ പ്രഖ്യാപിച്ചിട്ടുള്ള നിശാ നിയന്ത്രണം കോവിഡ് വ്യാപനം തടയാന്‍ പര്യാപ്തമല്ലെന്ന് കോടതി വിലയിരുത്തി. മൂന്നോ നാലോ ദിവസത്തിനു ശേഷം മുഴുവന്‍ സമയവും തുറന്നുവയ്ക്കാമല്ലോ. ഇപ്പോള്‍ ഇതു ഗുണം ചെയ്യും. കഴിഞ്ഞ വര്‍ഷവും തുടക്കത്തില്‍ രണ്ടോ മൂന്നോ ദിവസം കര്‍ഫ്യു പ്രഖ്യാപിച്ചിരുന്നെന്ന് കോടതി ഓര്‍മിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button