KeralaLatest NewsNews

സ്ഥാനാർത്ഥിയോടൊപ്പം അകത്തു കടക്കാൻ പ്രവർത്തകരുടെ ശ്രമം; തൃത്താലയിൽ എൽഡിഎഫ് – യുഡിഎഫ് സംഘർഷം

പാലക്കാട്: തൃത്താല മണ്ഡലത്തിൽ സംഘർഷം. തൃത്താല മണ്ഡലത്തിലെ പെരിങ്ങോട് സ്‌കൂളിലെ ബൂത്തിലാണ് യു ഡി എഫ് പ്രവർത്തകരും എൽ ഡി എഫ് പ്രവർത്തകരും തമ്മിൽ കയ്യാങ്കളി ഉണ്ടായത്.

Read Also: മുഖ്യമന്ത്രിയുടെ മകൾ വീണയ്ക്ക് കോവിഡ്; പിപിഇ കിറ്റ് ധരിച്ച് വോട്ട് രേഖപ്പെടുത്താനെത്തി

സ്ഥാനാർത്ഥി വി.ടി ബൽറാമിനൊപ്പം യു.ഡി.എഫ് പ്രവർത്തകർ അകത്തു കടക്കാൻ ശ്രമിച്ചതോടെയാണ് വാക്കേറ്റം ഉണ്ടായത്. പിന്നീട് പോലീസ് എത്തി പ്രവർത്തകരെ കോമ്പൗണ്ടിൽ നിന്നും പുറത്താക്കി. ഇതിനിടെ നടുറോഡിൽ വെച്ച് പ്രവർത്തകർ തമ്മിൽ വീണ്ടും സംഘർഷം ഉണ്ടാകുകയായിരുന്നു. പോലീസിന്റെ സമയോജിതമായ ഇടപെടലിലൂടെ വലിയ സംഘർഷമാണ് ഒഴിവായത്.

Read Also: കോവിഡിനെതിരെ പ്രതിരോധക്കോട്ട തീർത്ത് രാജ്യം; രോഗവ്യാപനം രൂക്ഷമായ ജില്ലകളിൽ കേന്ദ്ര സംഘങ്ങളെ വിന്യസിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button