Latest NewsSaudi ArabiaNewsIndiaInternationalGulf

കൊവിഡ് വാക്സിൻ എടുത്തവർക്ക് മാത്രം ഉംറയ്ക്ക് അനുമതി

ഉംറ നിർവഹിക്കാനുള്ള അനുമതി കൊവിഡ് വാക്സിൻ എടുത്തവർക്ക് മാത്രമെന്ന് സൗദി അറേബ്യ. കൊവിഡ് വാക്സിൻ എടുത്തവർക്ക് മാത്രമേ ഉംറ നടത്താനും മക്കയിലെ മസ്ജിദുൽ ഹറാമിൽ പ്രാർത്ഥന നടത്താനും അനുവാദമുള്ളൂ. പരിശുദ്ധ മാസമായ റമദാനിൽ ഉംറ ചെയ്യുന്നവരുടെ എണ്ണത്തിൽ വലിയ വർധന ഉണ്ടാവാറുണ്ട്. അതിനു മുന്നോടി ആയാണ് സൗദി സർക്കാരിൻ്റെ നിർദ്ദേശം.

Read Also : റിക്ടർ സ്കെയിലിൽ 5.4 രേഖപ്പെടുത്തി വൻ ഭൂചലനം

ഉംറയ്ക്ക് എത്തുന്നവർ വാക്സിൻ്റെ രണ്ട് ഡോസുകളും എടുത്തിരിക്കണം. അല്ലെങ്കിൽ, അപേക്ഷ നൽകുന്നതിന് 14 ദിവസത്തിനു മുൻപ് ആദ്യ ഡോസ് വാക്സിൻ എടുത്തവർ ആവണം. നേരത്തെ കൊവിഡ് ബാധിച്ച് മുക്തരായവർക്ക് ഇളവുണ്ട്. മദീനയിലെ പ്രാർത്ഥനാ ചടങ്ങുകളിൽ പങ്കെടുക്കാനും കൊവിഡ് വാക്സിൻ എടുത്തവർക്ക് മാത്രമേ അനുവാദം നൽകൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button