CricketLatest NewsNewsSports

വനിതാ ടി 20 ചലഞ്ച് ഡൽഹിയിൽ നടക്കും

2021 പുതിയ സീസണിലെ വനിതാ ടി 20 ചലഞ്ച് ഡൽഹി അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ നടക്കുമെന്ന് റിപ്പോർട്ട്. ഐപിഎൽ പ്ലേ ഓഫുകൾ നടക്കുന്ന അഹമ്മദാബാദിൽ തന്നെ വനിതാ ടി 20 ചലഞ്ചും നടത്താനായിരുന്നു നേരത്തെ ബിസിസിഐയുടെ തീരുമാനം. എന്നാൽ ബയോബബിൾ സൗകര്യം ഒരുക്കാനുള്ള എളുപ്പത്തിനുവേണ്ടി വേദി ഡൽഹിയിലേക്ക് മാറ്റുകയായിരുന്നു. രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ മൂന്ന് ടീമുകളായിത്തന്നെ കളി നടത്തും.

കൂടുതൽ വിദേശ താരങ്ങൾ പങ്കെടുത്തല മാത്രെമേ ടീം വർധിപ്പിക്കാൻ സാധിക്കു എന്നും ഇങ്ങനെ ഒരു അവസരത്തിൽ അത് ബുദ്ധിമുട്ടാവുമെന്നും ബിസിസിഐ അറിയിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അതേസമയം, ഇത്തവണത്തെ ഐപിഎൽ മത്സരങ്ങൾ ഏപ്രിൽ 9ന് ആരംഭിക്കും. മുംബൈ ഇന്ത്യൻസും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിൽ ചെന്നൈയിലാണ് ഉദ്ഘാടന മത്സരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button