KeralaLatest NewsNews

ഹരീഷ് വാസുദേവന്റെ പ്രവർത്തി കീഴാള സ്ത്രീകളോടുള്ള സ്വത്വപരമായ വെറുപ്പിന്റെ പ്രതിഫലനം: കെ കെ ബാബു രാജ്

വാളയാർ അമ്മയയെ ലൈംഗീക കുറ്റവാളിത്വത്തിലെ കൂട്ടു പ്രതിയാക്കിക്കൊണ്ടും, പൊലീസ് വകുപ്പിനെ ന്യായീകരിച്ചുകൊണ്ടുമുള്ള ഹരീഷ് വാസുദേവന്റെ കുറിപ്പിനെ വിമർശിച്ച്‌ എഴുത്തുകാരനും ദളിത് ചിന്തകനുമായ കെ കെ ബാബു രാജ്. ഹരീഷ് വാസുദേവന്റെ ഈ പ്രവർത്തി, മുഖ്യമന്ത്രിയെയോ ഇടതുപക്ഷ മുന്നണിയെയോ നിർണ്ണായക പ്രതിസന്ധിയിൽ നിന്നും രക്ഷപ്പെടുത്തുക എന്ന രാഷ്ട്രീയ ഉദ്ദേശ്യം വെച്ചുള്ളതല്ല. മറിച്ച് , അയാളിൽ എപ്പോഴും ഉണർന്നിരിക്കുന്ന, കീഴാള സ്ത്രീകളോടുള്ള സ്വത്വപരമായ വെറുപ്പിന്റെ പ്രതിഫലനമാണെന്നുകെ കെ ബാബു രാജ് പറയുന്നു . ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കുറിപ്പിന്റെ പൂർണരൂപം……………….

ധർമ്മടത്തു മത്സരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനോ ,ഭരണ തുടർച്ച പ്രതീക്ഷിക്കുന്ന ഇടതുപക്ഷ മുന്നണിക്കോ ഏതെങ്കിലും വിധത്തിലുള്ള വെല്ലുവിളി ഉയർത്തുന്നതല്ല വാളയാർ അമ്മയായ ഭാഗ്യവതിയുടെ സ്വതന്ത്ര സ്ഥാനാർഥി പദവി .എങ്കിലും, അഡ്വക്കേറ്റ് ഹരീഷ് വാസുദേവൻ ഇന്നലെ രാത്രി അവരെ ലൈംഗീക കുറ്റവാളിത്വത്തിലെ കൂട്ടു പ്രതിയാക്കിക്കൊണ്ടും ,പോലീസ് വകുപ്പിനെ ന്യായീകരിച്ചുകൊണ്ടും ഒരു പോസ്റ്റിട്ടിരുന്നു .ആയിരക്കണക്കിനു ഷെയറുകളിലൂടെ ഇടതുപക്ഷ പ്രവർത്തകർ അതു പരമാവധി പ്രചരിപ്പിക്കുന്നുണ്ട്.

Read Also  :  വോട്ടർമാർക്ക് നേരെ കാട്ടുപന്നി ആക്രമണം ; നിരവധി പേർക്ക് പരിക്ക്

ഹരീഷ് വാസുദേവന്റെ ഈ പ്രവർത്തി ,മുഖ്യമന്ത്രിയെയോ ഇടതുപക്ഷ മുന്നണിയെയോ നിർണ്ണായക പ്രതിസന്ധിയിൽ നിന്നും രക്ഷപ്പെടുത്തുക എന്ന രാഷ്ട്രീയ ഉദ്ദേശ്യം വെച്ചുള്ളതല്ല. .മറിച്ചു ,അയാളിൽ എപ്പോഴും ഉണർന്നിരിക്കുന്ന ,കീഴാള സ്ത്രീകളോടുള്ള സ്വത്വപരമായ വെറുപ്പിന്റെ പ്രതിഫലനമാണെന്നു പകൽ പോലെ വ്യക്തമാണ് . കാരണം ,ലൈംഗീക അതിക്രമങ്ങൾക്ക് വിധേയരായ കീഴാള സ്ത്രീകൾക്കും കുട്ടികൾക്കും സിവിൽ സംവിധാനത്തിന്റെ നീതി കിട്ടിയാലും പൊതുബോധത്തിന്റെ കോടതി അവരെ വീണ്ടും വീണ്ടും ശിക്ഷിക്കുമെന്നത് ജാതിവ്യസ്ഥയുടെ നിയമാവലിയാണ് .ഈ മനു ധർമ്മമാണ് ഹരീഷ് വാസുദേവൻ അറിഞ്ഞോ അറിയാതെയോ പിന്തുടരുന്നത് .

കഴിഞ്ഞ രണ്ടു സർക്കാരുകളെ പ്രശ്നത്തിലാക്കിയത് സരിത ,സ്വപ്ന എന്ന രണ്ടു സ്ത്രീകളും അവരുടെ ഒപ്പമുള്ള കൂട്ടുപ്രതികളും ചേർന്നാണല്ലോ ?.ഇവർ അധികാരം ,സമ്പത്തു എന്നിവ നിയമവിരുദ്ധമായി ഉണ്ടാക്കാൻ ശ്രമിച്ചപ്പോൾ ഭരണത്തിലെ മേലാളന്മാർ അവരുടെ വിനീത വിധേയരായി മാറുകയായിരുന്നു ചെയ്തത് . .ഇതേ സമയം ,വാളയാർ പെൺകുട്ടികൾ അടക്കമുള്ളവരും കേരളത്തിലെ പോലീസ് സ്റ്റേഷനുകളിൽ കൊലചെയ്യപ്പെട്ട നിരവധി പേരും ഇവർക്ക് വിഷയമേ അല്ലായിരുന്നു.

Read Also  :  തലവേദനയ്ക്ക് ഉടനടി ആശ്വാസം നൽകും ഈ ഒറ്റമൂലികൾ

കോളനികളിൽ താമസിക്കുന്നവർ ലൈംഗീക ആക്രമണ സ്വഭാവമുള്ളവരാണെന്നു ഹരീഷ് വാസുദേവൻ മുൻപ് എഴുതിയിട്ടുണ്ട് .പൗരത്വ നിയമ ഭേദഗതിക്കെതിരെ കുറ്റിപ്പുറത്ത് നടന്ന ഒരു സമ്മേളനത്തിൽ വെച്ചു ഇയാൾ നടത്തിയ പ്രസംഗം ഞാൻ കേട്ടിട്ടുണ്ട് .ആ നിയമ ഭേദഗതിയുടെ രാഷ്ട്രീയവും വംശീയവുമായ ഉള്ളടക്കത്തെ മുഴുവൻ ചോർത്തി കളഞ്ഞു കൊണ്ടു കേവലം സാങ്കേതിക പ്രശ്നമായിട്ടാണ് അന്നു അയാൾ കാര്യങ്ങൾ വിശദീകരിച്ചത് . .

സരിതയും ,സ്വപ്നയും അവരുടെ കൂട്ടുപ്രതികളും ജാതി പ്രവിലേജ് കൊണ്ടും ,ആജ്ഞ ശക്തി ഉപയോഗിച്ചുമാണ് വലതു -ഇടതു സർക്കാരുകളെ സ്വാധീനിച്ചത് . ഹരീഷ് വാസുദേവനാകട്ടെ, അയാളുടെ കൃത്രിമ ബുദ്ധി ഉപയോഗിച്ചാണ് ഇടതു മുന്നണിയിലെ നേതാക്കന്മാർക്കിടയിൽ വലിയ പിന്തുണ നേടിയെടുത്തിട്ടുള്ളത് .ഇത്തരം ‘അവതാര ‘ങ്ങളെ സൂക്ഷിക്കുന്നത് എല്ലാവർക്കും നല്ലതാണ് .

https://www.facebook.com/kk.b.raj.1/posts/3956944411018812

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button