KeralaLatest NewsNews

ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ വിലാപ യാത്ര അക്രമാസക്തമായി, സി.പി.എം ഓഫീസുകള്‍ അഗ്നിക്കിരയാക്കി

കണ്ണൂര്‍: കൂത്തുപറമ്പില്‍ കൊല്ലപ്പെട്ട ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്രക്കിടെ അക്രമം. സി.പി.എം ഓഫീസുകള്‍ അഗ്നിക്കിരയാക്കി. പെരിങ്ങത്തൂരില്‍ ലോക്കല്‍ കമ്മിറ്റി ഓഫീസ് തീയിട്ടു നശിപ്പിച്ചു. പാനൂര്‍ ടൗണ്‍, ആച്ചിമുക്ക് ബ്രാഞ്ച് കമ്മിറ്റി ഓഫീസുകളും അഗ്‌നിക്കിരയാക്കി.

Read Also :രാജ്യത്ത് ഭീകരാക്രമണം നടത്താന്‍ ഐ.എസ്‌.ഐ നീക്കം, സംഭവത്തില്‍ പാകിസ്ഥാന്റെ പങ്ക് വ്യക്തം

വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ വിലാപയാത്ര കടുന്നുപോകുന്നതിനിടെയായിരുന്നു ആക്രമണം. ബോംബ് സ്ഫോടനത്തെ തുടര്‍ന്ന് ഇടത് കാല്‍മുട്ടിന് താഴെയുണ്ടായ മുറിവാണ് മരണകാരണം എന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.

വോട്ടെടുപ്പിന് ശേഷം രാത്രി എട്ടരയോടെ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം വീട്ടില്‍ അതിക്രമിച്ച് കയറിയ സംഘം മന്‍സൂറിനെയും സഹോദരന്‍ മുഹസിനെയും വെട്ടുകയായിരുന്നു. തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി തോരണം കെട്ടുന്നതിനെ ചൊല്ലി തിങ്കളാഴ്ച തര്‍ക്കമുണ്ടായിരുന്നു. രാഷ്ട്രീയക്കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പത്തു പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും കൂടുതല്‍ പേര്‍ക്കു ബന്ധമുള്ളതായി സംശയിക്കുന്നതായും ജില്ലാ പൊലീസ് മേധാവി ആര്‍ ഇളങ്കോവന്‍ പറഞ്ഞു.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button