Latest NewsNewsIndiaCrime

മുന്‍ സൈനികന്റെ മരണം ഭാര്യയും കാമുകനും നടത്തിയ ആസൂത്രിത കൊലപാതകം; തെളിവുകളോടെ പിടിയിൽ

ഭാര്യ മധുവിന്റെ നിര്‍ദേശപ്രകാരം കാര്‍ ഇടിപ്പിച്ച്‌ കൊല്ലുകയായിരുന്നു മുകേഷ്.

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ മുന്‍ സൈനികൻ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടത് കൊലപാതകമെന്ന് തെളിയിച്ച്‌ പൊലീസ്. ഷാജഹാന്‍പൂരില്‍ മാര്‍ച്ച്‌ നാലിനാണ് ധനപാൽ എന്ന മുൻ സൈനികൻ വാഹനാപകടത്തില്‍ മരണപ്പെട്ടത്. ഇത് അപകടമരണം എന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ ഭാര്യയും കാമുകനും ചേര്‍ന്ന് മുന്‍ സൈനികനെ ആസൂത്രിതമായി കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയിരിക്കുകയാണ് പൊലീസ്.

ധനപാലിന്റെ കൊലപാതകത്തില്‍ ഭാര്യ മധുവും കാമുകന്‍ മുകേഷ് യാദവും പോലീസ് പിടിയിൽ. മുകേഷിന്റെ കാർ ആണ് കൊലപാതകം പിടിക്കപ്പെടാൻ കാരണം. മുകേഷിന്റെ കാറിന്റെ അടിയില്‍പ്പെട്ട നിലയിലാണ് ധനപാലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മുകേഷിന്റെ കാര്‍ കയറിയിറങ്ങിയാണ് ധനപാല്‍ മരിച്ചതെന്നായിരുന്നു പ്രാഥമിക നിഗമനം. തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെയും ഗൂഡാലോചനയുടെയും ചുരുളഴിഞ്ഞത്.

read also:ഒരു മരക്കഴുതയും ഇവിടെ മലമറിയ്ക്കാന്‍ പോകുന്നില്ല, എ.കെ.ആന്റണിയുടെ മകനെ പരിഹസിച്ച് പി.വി.അന്‍വര്‍

ധനപാല്‍ ഗുരുഗ്രാമിലെ സ്വകാര്യ കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്. തന്റെ ഭാര്യയ്ക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന് അറിഞ്ഞു നാട്ടില്‍ എത്തിയ ധനാപാലിനെ ഭാര്യ മധുവിന്റെ നിര്‍ദേശപ്രകാരം കാര്‍ ഇടിപ്പിച്ച്‌ കൊല്ലുകയായിരുന്നു മുകേഷ്. ഇയാൾ കുറ്റം ഏറ്റുപറഞ്ഞു മൊഴി നല്‍കിയതായി പൊലീസ് പറയുന്നു.

കൊലപാതകത്തിന് ശേഷം ഉടന്‍ തന്നെ സ്ഥലത്ത് നിന്ന് കടന്നുക്കളയാന്‍ ശ്രമിച്ചുവെങ്കിലും കാര്‍ ചെളിയില്‍ പൂണ്ടു. തുടര്‍ന്ന് കാറും മൃതദേഹവും ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button