KeralaLatest NewsNews

ചോരക്കളിയുമായി സിപിഎം; മാവേലിക്കര എൻഡിഎ സ്ഥാനാർത്ഥിക്ക് നേരെ ആക്രമണം, സഞ്ജുവിനെ ആക്രമിച്ചത് രാത്രിയിൽ

മാവേലിക്കര: കണ്ണൂരിനും കാസർഗോഡിനും പിന്നാലെ മാവേലിക്കരയിലും സി പി എമ്മിൻ്റെ ആക്രമണം. മാവേലിക്കര എൻ ഡി എ സ്ഥാനാർത്ഥി കെ സഞ്ജുവിന് നേരെ ആക്രമണം അഴിച്ച് വിട്ട് സി പി എം. ഇന്നലെ രാത്രിയാണ് സഞ്ജുവിനെ നേരെ സിപിഎം ഡിവൈഎഫ്ഐ പ്രവർത്തകർ ആക്രമണം നടത്തിയത്. ആക്രമണത്തിൽ പരിക്കേറ്റ സഞ്ജുവിനെ ശ്രീകണ്ഠപുരം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മാവേലിക്കരയിൽ പരാജയപ്പെടുമെന്ന് ഉറപ്പായ സിപിഎം നേതൃത്വം വളരെ ആസൂത്രിതമായി ചുനക്കരയുൾപ്പെടെ മാവേലിക്കരയുടെ വിവിധ പ്രദേശങ്ങളിൽ ആക്രമണം അഴിച്ചുവിടുകയാണെന്ന് ബിജെപി ആരോപിക്കുന്നു.

Also Read:സിപിഐഎം ഭീകരത മാപ്പര്‍ഹിക്കാത്തത്; പൈശാചിക പ്രവൃത്തികളില്‍ നിന്ന് അണികളെ മാറ്റിനിര്‍ത്തണമെന്ന് മുനവ്വറലി തങ്ങള്‍

നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ കേരളത്തില്‍ പലയിടങ്ങളിലും സംഘര്‍ഷാവസ്ഥയാണുള്ളത്. കണ്ണൂരിലെ രാഷ്ട്രീയകൊലപാതകത്തിന് പിന്നാലെ കാസര്‍ഗോഡ് പറക്കളായിയിലും സി പി എഎം ആക്രമണം അഴിച്ച് വിട്ടിരുന്നു. പാറക്കാളിയിൽ സി പി എമ്മിൻ്റെ ആക്രമണത്തിൽ യുവമോര്‍ച്ച പ്രവര്‍ത്തകന് വെട്ടേറ്റു. യുവമോര്‍ച്ച കാസര്‍കോഡ് ജില്ലാ വൈസ് പ്രസിഡന്റ് ശ്രീജിത്ത് പറക്കായിക്ക് ആണ് വെട്ടേറ്റത്.

കണ്ണൂരില്‍ സി പി എം പ്രവർത്തകരുടെ വെട്ടേറ്റ് ലീഗ് പ്രവര്‍ത്തകന്‍ മരിച്ചിരുന്നു. കൂത്തുപറമ്പ് പുല്ലൂക്കര സ്വദേശി മന്‍സൂര്‍ ആണ് കൊല്ലപ്പെട്ടത്. ആക്രമത്തില്‍ ഗുരുതരമായി പരുക്കേറ്റ സഹോദരന്‍ മുഹ്സിന്‍ കോഴിക്കോട് ചികിത്സയിലാണ്. ഇന്നലെ രാത്രി 8.30ഓടു കൂടിയാണ് ആക്രമണം ഉണ്ടാകുന്നത്. ഓപ്പണ്‍ വോട്ടുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിന് പിന്നാലെ ഉണ്ടായ കൊലപാതകാണെന്ന് പൊലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button