Latest NewsNewsIndia

വീരമൃത്യു വരിച്ച സൈനികരെ അപമാനിച്ച് കുറിപ്പ്; ​ എഴുത്തുകാരിക്കെതിരെ രാജ്യദ്രോഹക്കേസിൽ അറസ്റ്റ്

മാവോയിസ്റ്റ് വേട്ടയ്ക്കിടെ വീരമൃത്യുവരിച്ച സൈനികരെ അപമാനിച്ചതിന് അസാമീസ് എഴുത്തുകാരി അറസ്റ്റിലായി. സൈനികര്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത കുറിപ്പിന്റെ പേരിലാണ് രാജ്യദ്രോഹകുറ്റത്തിന് ശിഖ ശര്‍മ്മയ്ക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തത്.

‘ഔദ്യോഗിക ജോലിയുടെ ഭാഗമായി സര്‍ക്കാരിന്റെ ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥര്‍ ഡ്യൂട്ടിക്കിടെ മരിച്ചാല്‍ അവരെ രക്തസാക്ഷികളായി കാണാനാവില്ല. അങ്ങനെയാണെങ്കില്‍ ജോലിക്കിടെ മരിക്കുന്ന വൈദ്യുതി വകുപ്പ് ജീവനക്കാരെയും രക്തസാക്ഷികളായി പരിഗണിക്കണമല്ലോ?’ എന്നായിരുന്നു ശിഖയുടെ പരാമർശം.

പരാമർശത്തിനെതിരെ രാജ്യ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതേത്തുടർന്ന് രണ്ട് അഭിഭാഷകര്‍ പരാതി നല്‍കി. തുടര്‍ന്നാണ് ഐ.പി.സി 124 ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്തത്. മാവോയിസ്റ്റ് വേട്ടയ്ക്കിടെ 22 സൈനികരാണ് കഴിഞ്ഞ ദിവസം രക്തസാക്ഷികളായത്.

shortlink

Post Your Comments


Back to top button