KeralaLatest NewsNews

വിഡ്ഢികളുടെ ലോകത്തിലെ കൺവീനറാണ് താങ്കൾ; അനില്‍ ആന്‍റണിക്കെതിരെ വീണ്ടും കോണ്‍ഗ്രസ് സൈബര്‍ ടീം

തിരുവനന്തപുരം : മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയുടെ മകനും കെപിസിസി മീഡിയ സെല്‍ കണ്‍വീനറുമായ അനില്‍ കെ ആന്റണിക്കെതിരെ വീണ്ടും കോണ്‍ഗ്രസ് സൈബര്‍ ടീം. കഴിഞ്ഞ ദിവസം അനില്‍ ആന്റണിയെ ഒന്നുമറിയാത്തയാള്‍ എന്ന് വിളിച്ച സൈബര്‍ ടീം, അനിലിന്‍റെ മറുപടിക്ക് ശേഷം രൂക്ഷ വിമര്‍ശനം ഉന്നയിച്ചാണ് വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.

അനില്‍ ആന്റണിയുടെ ഫേസ്ബുക്ക് പോസ്റ്റിന് മറുപടി എന്ന തലക്കെട്ടില്‍ നല്‍കിയിരിക്കുന്ന പോസ്റ്റില്‍ അനിലിന്റെ ഔദാര്യം പറ്റിയല്ല കോണ്‍ഗ്രസ് സൈബര്‍ ടീം പ്രവര്‍ത്തിക്കുന്നതെന്നും ഒരു മാസം കൊണ്ട് ഒരു കോടി ആള്‍ക്കാരിലേക്ക് കോണ്‍ഗ്രസിന്റെ വാര്‍ത്ത എത്തിച്ച തന്തയ്ക്ക് പിറന്ന നിലപാടാണ് സൈബര്‍ ടീം സ്വീകരിച്ചതെന്നും പറയുന്നു. താങ്കള്‍ കോണ്‍ഗ്രസിന്റെ കൊടി പിടിച്ച് തുടങ്ങുന്നതിനു മുന്‍പേ പാര്‍ട്ടിക്ക് വേണ്ടി സൈബര്‍ പോരാട്ടം തുടങ്ങിയ പേജ് ആണ് കോണ്‍ഗ്രസ് സൈബര്‍ ടീം എന്നും എ കെ ആന്റണി എന്ന തങ്ങളുടെ നേതാവിനെ ബഹുമാനിക്കുന്നത് കൊണ്ടാണ് അനിലിന് മറുപടി പറയാത്തതെന്നും സൈബര്‍ ടീം പറയുന്നു.

Read Also  :  കോന്നിയിൽ ഭയന്ന് ഇടത് ക്യാമ്പ്; കെ. സുരേന്ദ്രൻ്റെ വളർച്ച ആശങ്കയുണ്ടാക്കുന്നുവെന്ന് വിലയിരുത്തൽ, കുറ്റം മുഴുവൻ യുഡിഎഫിന്

കുറിപ്പിന്റെ പൂർണരൂപം…………………….

ഡിജിറ്റൽ മീഡിയ സെൽ കൺവീനർ ശ്രീ അനിൽ ആന്റണിയുടെ ഫേസ്ബുക് പോസ്റ്റിന് മറുപടി…..

അനിലേ ഡിജിറ്റൽ മീഡിയ സെൽ കൺവീനർ ആയിരുന്നു നീ കളിച്ച കളിയല്ല കോൺഗ്രസ്‌ സൈബർ ടീം ചെയ്തത് ഒരു മാസം കൊണ്ട് ഒരു കോടി ആളുകളിലേക്ക്‌ കോൺഗ്രസിന്റെ വാർത്തയുടെ റീച് എത്തിച്ച തന്തക്കു പിറന്ന നിലപാട് ആണ് കോൺഗ്രസ്‌ സൈബർ ടീം സീകരിച്ചത്. നിനക്ക് അതുപോലെ വല്ല നിലപാട് കാണിക്കാൻ ഉണ്ടോ കോൺഗ്രസ്‌ പ്രവർത്തകരുടെ അടുത്ത്..

ആദ്യമേ അനിലിനോട് പറയാനുള്ളത് താങ്കളുടെ ഔദാര്യം പറ്റിയല്ല കോൺഗ്രസ്‌ സൈബർ ടീം ഫേസ്ബുക് പേജ് കോൺഗ്രസ്‌ പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്നത്.. താങ്കൾ കോൺഗ്രസിന്റെ കൊടി പിടിച്ച് തുടങ്ങുന്നതിനു മുൻപേ പാർട്ടിക്ക് വേണ്ടി സൈബർ പോരാട്ടം തുടങ്ങിയ പേജ് ആണ് കോൺഗ്രസ്‌ സൈബർ ടീം..

Read Also  :  മാവോയിസ്റ്റ് തടവിലുള്ള ജവാന്റെ ചിത്രം പുറത്ത് വിട്ട് ഭീകരർ

ഇന്ന് കേരളത്തിൽ INC OFFICIAL പേജിനെക്കാൾ ജനപിന്തുണയുള്ള പാർട്ടിയെ സപോർട്ട് ചെയ്യുന്ന ഏറ്റവും വലിയ പേജ് 300.10 K follower. ഇങ്ങനൊരു പേജിനെ താങ്കളുടെ ടീമിന് ഇലക്ഷൻ സമയത്ത് ഉപയോഗിക്കാൻ സാധിച്ചോ?? ഇല്ല എന്ന് ഞങ്ങൾക്ക് തീർത്തു പറയാൻ ആകും കാരണം ഇങ്ങനൊരു പേജിനെ കുറിച്ച് താങ്കൾക്ക് അറിയില്ല, തങ്കൾ ഞങ്ങളുടെ പേജുമായി ബന്ധപ്പെട്ടില്ല എന്നതാണ് സത്യം..

കേരളത്തിലെ കോൺഗ്രസിന്റെ എല്ലാം നേതാക്കൾക്കും ഞങ്ങളുടെ പേജിനെ അറിയാം, ആവിശ്യമായ സപ്പോർട്ട് തരുന്നും ഉണ്ട്. അനിൽ ആന്റണിക്ക് മാത്രം ഒന്നും അറിയില്ല..ഒരു വലിയ തിരഞ്ഞെടുപ്പ് നേരിടുമ്പോൾ 20 ദിവസം മുൻപ് വാർറൂം തുറന്ന താങ്കൾ വിഡ്ഢികളുടെ ലോകത്തിലെ കൺവീനർ ആണെന്ന് ഞങ്ങൾ തീർത്തു പറയും..

Read Also  :  ‘സന്ദീപ് നായരുടെ മൊഴി ഞെട്ടിക്കുന്നത്; കേസന്വേഷണത്തെ ബാധിക്കുമെന്നതിനാൽ പൂർണമായി വെളിപ്പെടുത്താനാവില്ല’ ക്രൈംബ്രാഞ്ച്

വാർറൂം എവിടാ തുറന്നത് എന്ന് ചോദിച്ചു താങ്കളെ ഞങ്ങൾ ബന്ധപെട്ടിരുന്നു റിപ്ലൈ കിട്ടിയില്ല. അനിലേ നിന്റെ കാല് നക്കി ഞങ്ങടെ പേജ് ഒഫീഷ്യൽ ആക്കണ്ട ഒരു കാര്യവും ഇല്ല. ഞങ്ങൾ അങ്ങനെ ആവിശ്യപെട്ടു എന്ന് നീ പറഞ്ഞത് പച്ച കള്ളം.. ഈ മിടുക്ക് വാർ റൂമിൽ കാണിച്ചിരുന്നെങ്കിൽ സോഷ്യൽ മീഡിയയിൽ നമ്മൾ ഒരു പഠിക്കുടി മുന്നിൽ എത്തിയേനെ… പിന്നെ ഞങ്ങൾ പാർട്ടി വിരുദ്ധ പേജ് ആണെന്ന് നീ പറയുക ഉണ്ടായി അതിന് മറുപടി പറയാൻ അറിയാഞ്ഞിട്ടല്ല എ കെ ആന്റണി എന്ന ഞങ്ങളുടെ നേതാവിനെ ബഹുമാനിക്കുന്നത് കൊണ്ട് തന്നാ.. ആദ്യം നീ ചെയ്ത പ്രവർത്തനങ്ങൾ കോൺഗ്രസ്‌ പ്രവർത്തകരെ ബോധിപ്പിക്ക്. ഞങ്ങൾ പാർട്ടിക്ക് വേണ്ടി ചെയ്ത കാര്യങ്ങൾ കേരളത്തിലെ കോൺഗ്രസ്‌ പ്രവർത്തകർക്കും, നേതാക്കൾക്കും, സ്ഥാനാർഥികൾക്കും അറിയാം. അത് നിന്നെ ബോധിപ്പിക്കണ്ട കാര്യം ഇല്ല…

കോൺഗ്രസ്‌ സൈബർ ടീം അഡ്മിൻ പാനൽ…

https://www.facebook.com/CongressCyberTeamOfficial/posts/3742441182548528

 

 

shortlink

Related Articles

Post Your Comments


Back to top button