KeralaLatest NewsNews

കഴക്കൂട്ടത്ത് ബിജെപിക്കൊപ്പം നിന്നു, ക്ഷേത്ര സംരക്ഷണത്തിനായി സംസാരിച്ചു; സ്വാമി ചിദാനന്ദ പുരിക്കെതിരെ സൈബർ സഖാക്കൾ

കോഴിക്കോട്: കോഴിക്കോട് വിമാനത്താവളത്തില്‍ ശൗചാലയത്തിന് മുന്നില്‍ വുളു എടുക്കുന്ന സ്ഥലം എന്നെഴുതിയ ബോർഡ് ആർക്കെങ്കിലും വായിച്ചാൽ മനസിലാകുമോയെന്ന് കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദ പുരി. ശൗചാലയത്തിനു മുന്നിലുള്ള എഴുത്ത് തന്നെ അതിശയിപ്പിച്ചുവെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

‘ഇത്രയും കാലം അത് ടോയ്‌ലറ്റ്, ശൗചാലയം എന്നിവയായിരുന്നു. ഹിന്ദുവും മുസല്‍മാനും ക്രിസ്ത്യാനിയും സിഖും മതമില്ലാത്തവനും മതമുള്ളവനും ഒക്കെയായ മനുഷ്യന്മാര്‍ മൂത്രമൊഴിക്കുകയും മലവിസര്‍ജനം ചെയ്യുകയും കൈകാല്‍ മുഖം കഴുകുകയും ഒക്കെ ചെയ്തിരുന്നു. ആര്‍ക്കും ഒരു വിഷമവും ഉണ്ടായതായി അറിവില്ല. പിന്നെ എന്തേ ഇപ്പോള്‍ വുളു എടുക്കുന്ന സ്ഥലം എന്നും എഴുതേണ്ടി വന്നത്? ഈ മലയാളം വായിച്ചു മനസ്സിലാക്കാവുന്നവര്‍ക്ക് ആദ്യമുണ്ടായിരുന്നതും മനസ്സിലാകുമായിരുന്നുവല്ലോ? പിന്നെന്തിനീ ആധിക്യം? അനാരോഗ്യകരങ്ങളായ പ്രവണതകള്‍ വളര്‍ത്താന്‍ എയര്‍പോര്‍ട്ട് അഥോറിറ്റി ഓഫ് ഇന്ത്യയും കൂട്ടുനില്‍ക്കുന്നതെന്ത്?’ സ്വാമി ചിദാനന്ദ പുരി ചോദിക്കുന്നു.

Also Read:സീരി എയിൽ യുവന്റസിനും ഇന്റർമിലാനും ജയം

ഇതോടെ, സ്വാമിയെ നോട്ടമിട്ടിരുന്ന സൈബർ സഖാക്കൾ ആക്രമണവുമായി രംഗത്തുണ്ട്. കഴക്കൂട്ടത്ത് ബിജെപിക്ക് അനുകൂല നിലപാട് എടുത്തതോടെയാണ് സ്വാമി സൈബർ സഖാക്കളുടെ കണ്ണിലെ കരടായത്. ശബരിമലയുടെ പേരില്‍ രാഷ്ട്രീയ നേതൃത്വം ഹിന്ദുക്കളെ ആവോളം അവഹേളിച്ചുവെന്നും സ്വാമി പരസ്യപ്രതികരണം ഉയർത്തിയിരുന്നു. സംസ്ഥാന സർക്കാരിനെതിരെയും അദ്ദേഹം സ്വരമുയർത്തി. ഇതെല്ലാം, സൈബർ സഖാക്കൾ നോട്ടമിട്ടിരുന്നു. ഇപ്പോൾ സ്വാമിക്കെതിരെ രൂക്ഷ വിമർശനമാണ് ഇക്കൂട്ടർ സോഷ്യൽ മീഡിയകളിൽ ഉയർത്തുന്നത്.

ഒരു സന്ന്യാസി ക്ഷേത്രസന്നിധിയില്‍ ഭക്തജനങ്ങളോടായി നടത്തിയ പ്രഭാഷണത്തെ രാഷ്ട്രീയമായി ബിജെപിക്ക് അനുകൂലമായി മാറ്റിയത് ശരിയാണോ എന്ന ചോദ്യമാണ് പലരും ഉയര്‍ത്തുന്നത്. ബിജെപിയെ അനുകൂലിക്കുന്നത് ഭാവിക്ക് ചേർന്നതല്ലെന്നും ഇക്കൂട്ടർ പരിഹസിക്കുന്നു.

Also Read:നാടുകാണി ചുരത്തില്‍ ചരക്കുലോറി 40 അടി താഴ്‌ചയിലേക്ക് മറിഞ്ഞു; ഡ്രൈവറെ കാണാനില്ല

‘ഹിന്ദുവിന്റെ സ്ഥാപനങ്ങളെ മതേതര സര്‍ക്കാറല്ല നോക്കി നടത്തേണ്ടത്. വെള്ളപ്പൊക്കത്തിന്റെയും കോവിഡിന്റെയും പേരില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്ന് പത്തുകോടി രൂപ അടിച്ചുമാറ്റാനും സര്‍ക്കാര്‍ ശ്രമിച്ചു. നിയമം ലംഘിച്ചുകൊണ്ടായിരുന്നു ഈ നീക്കം. ഇതും കോടതി തടഞ്ഞു. ഇനിയും കയ്യും കെട്ടി നോക്കി നില്‍ക്കാന്‍ സാധിക്കില്ലെന്നും’ സ്വാമി പറയുന്നു.

‘ആയിരക്കണക്കിന് ഏക്കര്‍ ക്ഷേത്ര ഭൂമികളാണ് ഇതിനകം നഷ്ടപ്പെട്ടത്. ക്ഷേത്രങ്ങളില്‍ ഭക്തന്മാര്‍ സമര്‍പ്പിച്ച വസ്തുക്കള്‍ വില്‍ക്കാനും ക്ഷേത്രക്കുളത്തിലെ മത്സ്യങ്ങളെ പിടിച്ചുവില്‍ക്കാനും ദേവസ്വം ബോര്‍ഡ് ശ്രമിച്ചു. ക്ഷേത്ര വിശ്വാസികളെ ഗൗരവകരമായി ബാധിക്കുന്ന നീക്കങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമ്പോള്‍ നമ്മള്‍ ചെറുക്കണം. നാട്ടില്‍ ഹിന്ദു ജനസംഖ്യകുറഞ്ഞുവരികയാണ്. 2041 ആകുമ്പോഴേക്കും ഹിന്ദുവിന്റെ ജനസംഖ്യ വലിയ തോതില്‍ കുറയും.’ സ്വാമി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button