Latest NewsFootballNewsSports

സീരി എയിൽ യുവന്റസിനും ഇന്റർമിലാനും ജയം

സീരി എയിലെ നിർണായക മത്സരത്തിൽ നാപ്പോളിക്കെതിരെ യുവന്റസിന് ജയം. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് യുവന്റസിന്റെ ജയം. ക്രിസ്റ്റ്യാനോ റൊണാൾഡോ (13), പൗളോ ഡിബാല (73) എന്നിവരാണ് യുവന്റസിനായി ഗോൾ നേടിയത്. ലീഗിൽ കിരീട പോരാട്ടം ശക്തമായിരിക്കെ യുവന്റസിന് ഇന്നത്തെ ജയം അനിവാര്യമായിരുന്നു. നാപ്പോളിക്കെതിരായ ജയത്തോടെ യുവന്റസ് മൂന്നാം സ്ഥാനത്തേക്ക് കയറി.

അതേസമയം, നാപ്പോളിക്കെതിരായ മത്സരത്തിൽ യുവന്റസ് തോൽക്കുന്ന പക്ഷം കോച്ച് പിർലോയെ മാറ്റിയേക്കുമെന്നും റിപ്പോർട്ടുണ്ടായിരുന്നു. നാപ്പോളിയ്ക്ക് വേണ്ടി യുവന്റസിന്റെ വലകുലുക്കിയത് 90-ാംലോറെൻസോ ഇൻസൈൻ ആണ്. ലീഗിലെ മറ്റൊരു മത്സരത്തിൽ ഇന്റർമിലാൻ സസുഓളയെ 2-1ന് തോൽപിച്ചു. ലുക്കാക്കു(10)‌, മാർട്ടീനൻസ് (67) എന്നിവരാണ് ഇന്ററിന്റെ സ്കോറർമാർ. ജയത്തോടെ ഒന്നാം സ്ഥാനത്തുള്ള ഇന്ററിന്റെ ലീഡ് 11 പോയിന്റായി. 60 പോയിന്റുമായി എ സി മിലാനാണ് രണ്ടാം സ്ഥാനത്ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button