KeralaLatest NewsNewsCrime

യു​വ​തി​യെ ത​ല​ക്ക​ടി​ച്ച്​ കൊ​ല്ലാ​ൻ ശ്ര​മി​ച്ച പ്രതി പിടിയിൽ

പാ​ലാ: വെ​ള്ളി​യേ​പ്പ​ള്ളി​യി​ൽ യു​വ​തി​യെ ത​ല​ക്ക​ടി​ച്ച്​ കൊ​ല്ലാ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ കൊ​ല​ക്കേ​സ്​ പ്ര​തി​യാ​യ ഓ​ട്ടോ ഡ്രൈ​വ​ർ പി​ടി​യി​ൽ. ക​ട​പ്പാ​ട്ടൂ​ർ പു​റ്റു​മ​ഠ​ത്തി​ൽ അ​മ്മാ​വ​ൻ സ​ന്തോ​ഷ് എ​ന്നു​വി​ളി​ക്കു​ന്ന സ​ന്തോ​ഷാ​ണ്​ (61) അറസ്റ്റിൽ ആയിരിക്കുന്നത്. ബു​ധ​നാ​ഴ്​​ച വെ​ളു​പ്പി​ന് വെ​ള്ളി​യേ​പ്പ​ള്ളി​യി​ൽ 26കാ​രി​യെ​യാ​ണ് ത​ല​ക്ക്​ പ​രി​ക്കേ​റ്റ​നി​ല​യി​ൽ ക​ണ്ടെ​ത്തി​യിരിക്കുന്നത്.

എ​റ​ണാ​കു​ള​ത്ത് പ​രീ​ക്ഷ​ക്ക് പോ​കു​ന്നെ​ന്ന് പ​റ​ഞ്ഞ് വീ​ട്ടി​ൽ ​നി​ന്ന് പു​ല​ർ​ച്ച 4.50ഓ​ടെ ഇ​റ​ങ്ങി​യ യു​വ​തി വീ​ടി​ന് 150 മീ. ​ദൂ​ര​ത്തെ​ത്തി​യ​പ്പോ​ൾ ആ​ക്ര​മി​ക്ക​പ്പെ​ടു​ക​യാ​യി​രു​ന്നു ഉണ്ടായത്. ഗു​രു​ത​ര പ​രി​ക്കേ​റ്റ്​ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന യു​വ​തി അ​പ​ക​ട​നി​ല ത​ര​ണം​ ചെയ്തിരിക്കുന്നു.

ഏ​റ്റു​മാ​നൂ​ർ സ്വ​ദേ​ശി​നി​യാ​യ യു​വ​തി മൂ​ന്നു​വ​ർ​ഷ​മാ​യി വെ​ള്ളി​യേ​പ്പ​ള്ളി​യി​ൽ അ​മ്മ​യോ​ടും സ​ഹോ​ദ​രി​യോ​ടു​മൊ​പ്പം വാ​ട​ക​ക്ക്​ താ​മ​സി​ക്കു​ക​യാ​ണ്. പാ​ലാ ടൗ​ണി​ൽ ഓ​ട്ടോ​റി​ക്ഷ ഓ​ടി​ക്കു​ക​യാ​ണ്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ ​നി​ന്ന്​ ഡ്രൈ​വ​റാ​യി വി​ര​മി​ച്ച സ​ന്തോ​ഷ്. മു​മ്പ് കെ.​എ​സ്.​ഇ.​ബി ജീ​വ​ന​ക്കാ​ര​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​യാ​ണി​യാ​ൾ.

തീ​ർ​ഥാ​ട​ന​കേ​ന്ദ്ര​ങ്ങ​ളി​ൽ സ്ഥി​ര​മാ​യി സ​ന്ദ​ർ​ശ​നം ന​ട​ത്തി​യി​രു​ന്ന യു​വ​തി സ​ന്തോ​ഷി​െൻറ ഓ​ട്ടോ​യി​ലാ​ണ്​ യാ​ത്ര​ ചെയ്യുന്നത്. തു​ട​ർ​ന്ന് ഇ​വ​ർ അ​ടു​പ്പ​ത്തി​ലാ​വു​ക​യും യു​വ​തി സ​ന്തോ​ഷി​നൊ​പ്പം ഒ​രു​മി​ച്ചു ജീ​വി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെയ്യുകയുണ്ടായി.

ഭാ​ര്യ​യും ര​ണ്ട് പെ​ൺ​മ​ക്ക​ളു​മു​ള്ള സ​ന്തോ​ഷ്‌ യു​വ​തി​യെ എ​ങ്ങ​നെ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ആ​ലോ​ചി​ച്ച് അ​വ​സാ​നം വ​ക​വ​രു​ത്താ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് പൊ​ലീ​സ് പ​റ​യു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button