Latest NewsNewsInternational

സ്ത്രീകളുടെ വസ്ത്രധാരണമാണ് ബലാത്സംഗത്തിന് കാരണം; വിവാദ പ്രസ്താവനയുമായി ഇമ്രാൻ ഖാൻ

ഇസ്ലാമാബാദ്: സ്ത്രീകളുടെ വസ്ത്രധാരണമാണ് ബലാത്സംഗത്തിന് കാരണമാകുന്നതെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. വാരാന്ത്യ ലൈവ് പരിപാടിക്കിടെയായിരുന്നു ഇമ്രാൻ ഖാന്റെ വിവാദ പ്രസ്താവന. സദാചാര മൂല്യങ്ങൾ കുറയുന്നതിന്റെ പ്രത്യാഘാതങ്ങൾ സമൂഹത്തിൽ ഉണ്ടാകുമെന്നും ഇമ്രാൻ ഖാൻ പറഞ്ഞു.

Read Also: കോവിഡ് വ്യാപനം രൂക്ഷമാകുന്നു; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി

സമൂഹത്തിൽ ബലാത്സംഗം വർധിക്കുകയാണ്. പ്രലോഭനം ഒഴിവാക്കാൻ സ്ത്രീകൾ ശരീരം മറയ്ക്കണം. പർദ്ദയെന്ന ആശയം പ്രലോഭനങ്ങളെ കുറയ്ക്കാൻ വേണ്ടിയുള്ളതാണ്. എല്ലാവർക്കും പ്രലോഭനം ഒഴിവാക്കാനുള്ള മനോശക്തി ഉണ്ടാകില്ലെന്നും ഇമ്രാൻ ഖാൻ പറയുന്നു. ബലാത്സംഗത്തെ സ്ത്രീകളുടെ വസ്ത്രധാരണവുമായി ബന്ധപ്പെടുത്തിയ ഇമ്രാൻ ഖാന്റെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. ഇമ്രാൻ ഖാന്റെ പരാമർശം തെറ്റാണെന്നും വളരെ അപകടകരമാണെന്നുമാണ് വനിതാവകാശ പ്രവർത്തകർ വ്യക്തമാക്കുന്നത്.

ബലാത്സംഗം ചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കുന്നതാണ് ഇത്തരം പരാമർശമെന്നും ഇവർ വിമർശിക്കുന്നു.

Read Also: കോവിഡ് വ്യാപനം രൂക്ഷമാകുന്നു; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി

shortlink

Related Articles

Post Your Comments


Back to top button