Latest NewsNews

മിലിട്ടറി എന്‍ജിനീയറിങ് സര്‍വീസില്‍ നിരവധി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം

മിലിട്ടറി എന്‍ജിനീയറിങ് സര്‍വീസസിലെ 502 ഒഴിവിലേക്കുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഓണ്‍ലൈനായി അപേക്ഷിക്കണം. പരീക്ഷയിലൂടെയാണ് തിരഞ്ഞെടുപ്പ്. മേയ് 16-നാണ് പരീക്ഷ. കേരളത്തില്‍ കൊച്ചിയാണ് പരീക്ഷാകേന്ദ്രം.

Read Also : കോവിഡ് വ്യാപനം : പരീക്ഷകള്‍ നടത്താനുള്ള തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍

ഡ്രാഫ്റ്റ്സ്മാന്‍: യോഗ്യത; ആര്‍ക്കിടെക്ചറല്‍ അസിസ്റ്റന്റ്ഷിപ്പ് ഡിപ്ലോമ. ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം.

സൂപ്പര്‍വൈസര്‍: യോഗ്യത; ഇക്കണോമിക്‌സ്/കൊമേഴ്‌സ്/സ്റ്റാറ്റിസ്റ്റിക്‌സ്/ബിസിനസ് സ്റ്റഡീസ്/പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ ബിരുദാനന്തരബിരുദവും ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയവും. അല്ലെങ്കില്‍ മേല്‍പ്പറഞ്ഞ വിഷയത്തിലെ ബിരുദവും മെറ്റീരിയല്‍സ് മാനേജ്‌മെന്റ്/വെയര്‍ഹൗസിങ് മാനേജ്‌മെന്റ്/പര്‍ച്ചേസിങ്/ലോജിസ്റ്റിക്സ്/പബ്ലിക് പ്രൊക്യുര്‍മെന്റ് ഡിപ്ലോമയും രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയവും. പ്രായം: 18-30 വയസ്സ്. സംവരണവിഭാഗത്തിന് വയസ്സിളവ് ലഭിക്കും.

വനിത/എസ്.സി./എസ്.ടി./ഭിന്നശേഷിക്കാര്‍/വിമുക്തഭടര്‍ എന്നിവര്‍ക്ക് ഫീസില്ല. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രില്‍ 12. വിശദവിവരങ്ങള്‍ക്ക് www.mes.gov.in കാണുക. അപേക്ഷാഫീസ് 100 രൂപ.

shortlink

Related Articles

Post Your Comments

Related Articles


Back to top button