KeralaLatest News

സിപിഎം ഓഫീസ് തീയിട്ട സംഭവം : മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ പൊലീസ് കസ്റ്റഡിയില്‍

ഇന്നലെ രാത്രി പാനൂര്‍ മേഖലയില്‍ സി പി ഐ എം ഓഫീസുകള്‍ക്ക് നേരെ വ്യാപക അക്രമം ഉണ്ടായിരുന്നു.

കണ്ണൂര്‍ :പാനൂര്‍ മേഖലയില്‍ ഉണ്ടായ അക്രമസംഭവങ്ങളില്‍ മുസ്ലിം ലീഗ് പ്രവത്തകര്‍ പോലീസ് കസ്റ്റഡിയില്‍. വിലാപയാത്രയില്‍ പങ്കെടുത്ത 10 മുസ്ലിം ലീഗ് പ്രവര്‍ത്തകരെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. കസ്റ്റഡിയില്‍ ഉള്ളവരെ ചോദ്യം ചെയ്തു വരുന്നതായി ചൊക്ലി പോലീസ് അറിയിച്ചു. ഇന്നലെ രാത്രി പാനൂര്‍ മേഖലയില്‍ സി പി ഐ എം ഓഫീസുകള്‍ക്ക് നേരെ വ്യാപക അക്രമം ഉണ്ടായിരുന്നു.

കൊല്ലപ്പെട്ട ലീഗ് പ്രവര്‍ത്തകന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വച്ച്‌ ശേഷം സംസ്കാരത്തിനായി പൊള്ളുകരയിലേക്ക് കൊണ്ടുപോയ ശേഷമാണ് അക്രമം ഉണ്ടായത്. ഇന്നലെ രാത്രി പാനൂര്‍ മേഖലയില്‍ സിപിഐഎം ഓഫിസുകള്‍ക്ക് നേരെ ആക്രമണമുണ്ടായിരുന്നു. കൊല്ലപ്പെട്ട ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ മൃതദേഹം പെരിങ്ങത്തൂരില്‍ പൊതുദര്‍ശനത്തിനു വച്ചശേഷം സംസ്‌കാരത്തിനായി പൊല്ലൂക്കരയിലേക്ക് കൊണ്ടുപോയതിന് പിന്നാലെയാണ് ആക്രമണമുണ്ടാകുന്നത്.

read also: തിരുവനന്തപുരത്തെ ബിജെപിയുടെ സ്വാധീനം: മൂന്നാം സ്ഥാനത്താകുമോ എന്ന ഭയത്തിൽ ഇടതും വലതും; നാലിടത്ത് ബിജെപിക്ക് പ്രതീക്ഷ

സിപിഐഎം പെരിങ്ങളം ലോക്കല്‍ കമ്മിറ്റി ഓഫിസ്, കൊച്ചിയങ്ങാടി ബ്രാഞ്ച് കമ്മിറ്റി ഓഫിസ്, കടവത്തൂരിലെ ബ്രാഞ്ച് കമ്മിറ്റി ഓഫിസ് എന്നിവ ആക്രമിക്കപ്പെട്ടു. പ്രദേശത്തെ ബസ് ഷെല്‍ട്ടറും ആക്രമിച്ചു. നിരവധി വീടുകള്‍ക്ക് നേരെയും ആക്രമണമുണ്ടായിരുന്നു.

 

Related Articles

Post Your Comments


Back to top button