Latest NewsNewsIndia

ഛത്തീസ്ഗഡിലെ ഏറ്റുമുട്ടൽ; മാവോയിസ്റ്റുകളുടെ പിടിയിലായ ജവാനെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾ ഊർജിതമാക്കി ഛത്തീസ്ഗഡ് സർക്കാർ

റായ്പൂർ: ഛത്തീസ്ഗഡിൽ കഴിഞ്ഞ ദിവസം ഉണ്ടായ ഏറ്റുമുട്ടലിനിടെ മാവോയിസ്റ്റുകളുടെ പിടിയിലായ ജവാനെ മോചിപ്പിക്കാനുള്ള നടപടികൾ ഊർജിതമാക്കി ഛത്തീസ്ഗഡ് സർക്കാർ. കോബ്രാ കമാൻഡോ രാകേശ്വർ സിംഗ് മൻഹാസാണ് മാവോയിസ്റ്റുകളുടെ പിടിയിലായത്. അദ്ദേഹത്തെ മോചിപ്പിക്കുന്നതിനായി ഒരു മധ്യസ്ഥനെ നിയോഗിക്കാനാണ് സർക്കാർ തീരുമാനം.

Read Also: കോവിഡിനെതിരെയുള്ള പോരാട്ടം ശക്തമാക്കി രാജ്യം; പ്രധാനമന്ത്രി രണ്ടാം വാക്‌സിൻ ഡോസ് സ്വീകരിച്ചു

മൻഹാസിന്റെ മോചനത്തിന് മധ്യസ്ഥനെ നിയമിക്കണമെന്നാവശ്യപ്പെട്ട് മാവോയിസ്റ്റുകളുടെ ദണ്ഡകാരണ്യ സ്‌പെഷ്യൽ സോണൽ കമ്മിറ്റി വക്താവ് വികൽപ്പിന്റെ പേരിൽ കഴിഞ്ഞ ദിവസം പ്രസ്താവന ഇറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ മോചനത്തിനായി ഛത്തീസ്ഗഡ് സർക്കാർ മധ്യസ്ഥനെ നിയോഗിച്ചുവെന്ന വാർത്തകൾ പുറത്തു വരുന്നത്. അതേസമയം മധ്യസ്ഥനായി നിയോഗിച്ചത് ആരെയാണെന്ന വിവരം പുറത്തുവിട്ടിട്ടില്ല.

Read Also: തിരുവനന്തപുരത്തെ ബിജെപിയുടെ സ്വാധീനം: മൂന്നാം സ്ഥാനത്താകുമോ എന്ന ഭയത്തിൽ ഇടതും വലതും; നാലിടത്ത് ബിജെപിക്ക് പ്രതീക്ഷ

സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും ജവാനെ സുരക്ഷിതമായി തിരികെ എത്തിക്കാൻ വേണ്ട എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും ഛത്തീസ്ഗഡ് പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button