Latest NewsNewsIndia

പുതിയ പാർട്ടിയുമായി ആന്ധ്രാ മുഖ്യമന്ത്രി ജഗൻ്റെ സഹോദരി; ശർമിളയ്ക്ക് പിന്തുണയുമായി അമ്മ

ഖമ്മം: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്റെ സഹോദരിയും മുൻ മുഖ്യമന്ത്രി വൈ എസ് രാജശേഖർ റെഡ്ഡിയുടെ മകളുമായ വൈ എസ് ശർമിള തെലങ്കാനയിൽ പുതിയ രാഷ്ട്രീയ പാർട്ടി ആരംഭിക്കാനൊരുങ്ങുന്നു. ശർമിള തന്റെ ആദ്യ പൊതുയോഗം ‘സങ്കൽപസഭ’ ഖമ്മത്തിലെ പവലിയൻ മൈതാനത്ത് നടത്തും. ശർമിളയുടെ അമ്മ വൈ എസ് വിജയമ്മ യോഗത്തിൽ പങ്കെടുക്കുമെന്നാണ് സൂചന.

ഏകദേശം ഒരു ലക്ഷത്തിലധികം ആളുകൾ പങ്കെടുക്കുന്ന പൊതുയോഗത്തിനെതിരെ ഇതിനോടകം പ്രതിഷേധം ഉയർന്നു കഴിഞ്ഞു. കൊറോണ പകർച്ചവ്യാധിയുടെ പ്രതിസന്ധി ഘട്ടത്തിൽ ഇത്തരമൊരു വലിയ യോഗം നടത്തുന്നത് പ്രശ്നങ്ങൾ വളരാൻ കാരണമാകുമെന്ന് നിരീക്ഷണം. രാഷ്ട്രീയ കാരണങ്ങളാൽ തെലങ്കാനയിൽ തടസ്സങ്ങൾ സൃഷ്ടിക്കുകയാണ് ടി ആർ എസ് സർക്കാർ ചെയ്യുന്നതെന്ന് ശർമിള വ്യക്തമാക്കി.

Also Read:‘തപാൽ വോട്ടില്‍ തിരിമറി, ഉദ്യോഗസ്ഥരുടേത് ഗുരുതരമായ വീഴ്ച’; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതിയുമായി ചെന്നിത്തല

ശർമിള ഖമ്മത്തിൽ നിന്നാണ് ആദ്യ റാലി ആരംഭിക്കുക. പിതാവ് വൈ.എസ്. രാജശേഖര റെഡ്ഡിയുടെ കോട്ടയായിരുന്നു ഖമ്മം. അത്തരമൊരു സാഹചര്യത്തിൽ, പിതാവിന്റെ രാഷ്ട്രീയ അണികളെയും അവരുടെ വികാരത്തെയും മുതലെടുക്കാൻ വേണ്ടി മാത്രമാണ് ഇവിടെ നിന്ന് പാർട്ടി ആരംഭിക്കാൻ അവർ തീരുമാനിച്ചതെന്ന് ആാരോപണമുയരുന്നുണ്ട്. ഇന്ന് നടക്കുന്ന പരിപാടിയിൽ വൈ എസ് ശർമിള പാർട്ടിയുടെ പേര്, പതാക, പ്രത്യയശാസ്ത്രം എന്നിവ പ്രഖ്യാപിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button